NattuvarthaLatest NewsKeralaNews

പോ​ക്സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​യെ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മലപ്പുറം :ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിയെ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ഞ്ചേ​രി പ​യ്യ​നാ​ട് സ്വ​ദേ​ശി സെ​യ്ത​ല​വി (56) യാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര മ​ണി​യോ​ടെ അ​ത്താ​ണി​ക്ക​ലി​ലെ ക​മു​കി​ൻ തോ​ട്ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹം കണ്ടെത്തിയത്. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സം​ഭ​വ സ്ഥ​ല​ത്തു നി​ന്നു കൊ​ല​പാ​ത​ക​ത്തി​നു​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ടു​ത്തു.ഫോ​റ​ൻ​സി​ക് സ​യ​ൻ​റി​ഫി​ക് ഓ​ഫീ​സ​റും സം​ഘ​വും, മ​ല​പ്പു​റ​ത്തു നി​ന്നു വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Also read : അനധികൃത സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ പിടികൂടി

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒരു യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. മ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ക​സ്റ്റ​ഡി​യി​ലു​ള്ള യു​വാ​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

2016ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് സെ​യ്ത​ല​വി. അ​ടു​ത്ത​മാ​സം നാ​ലി​ന് മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നി​രി​ക്കെ​യാ​ണു സെ​യ്ത​ല​വി കൊ​ല്ല​പ്പെ​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button