പനാജി: ജവഹര്‍ലാല്‍ നെഹ്റുവിനെ കുറ്റപ്പെടുത്തി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രംഗത്ത്. പോര്‍ച്ചുഗീസുകാരില്‍നിന്നു ഗോവയെ മോചിപ്പിക്കാന്‍ വൈകിയതിനു കാരണക്കാരന്‍ ജവഹര്‍ലാല്‍ നെഹ്റുവാണെന്ന് സാവന്ത് പറഞ്ഞു.1947ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍, സ്വാതന്ത്ര്യം ആസ്വദിക്കാന്‍ ഗോവക്കാര്‍ 1961 വരെ കാത്തിരിക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവാണ് ഈ കാലതാമസത്തിന് ഉത്തരവാദി. അദ്ദേഹമാണ് ഗോവയുടെ മോചനം 14 വര്‍ഷം വൈകിപ്പിച്ചതെന്നും സാവന്ത് കുറ്റപ്പെടുത്തി. അതേസമയം തന്ത്രപ്രധാനമായ വിഷയങ്ങളില്‍ സംസാരിക്കുന്നതിന് മുമ്ബ് സാവന്ത് ചരിത്രം വായിക്കണമെന്ന് ഗോവപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് ചോഡങ്കര്‍ പറഞ്ഞു.
Post Your Comments