Latest NewsKeralaNews

ഞങ്ങൾ മാവോയിസ്റ്റുകളാണെങ്കിൽ അതിനുള്ള തെളിവ് മുഖ്യമന്ത്രി ഹാജരാക്കട്ടെ; ഞങ്ങൾ സിപിഎം പ്രവർത്തകർ; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി അലനും, താഹയും

കൊച്ചി: സംസ്ഥാന സർക്കാരിനും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പിടിയിലായ അലൻ ഷുഹൈബും, താഹ ഫൈസലും.

തങ്ങൾ, സിപിഎം പ്രവർത്തകർ മാത്രമാണെന്നും, മാവോയിസ്റ്റുകളല്ലെന്നും മാവോയിസ്റ്റുകളാണെന്ന് കേരള മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിൽ അതിനുള്ള തെളിവ് അദ്ദേഹം തന്നെ ഹാജരാക്കട്ടെ എന്നും യുവാക്കൾ പറഞ്ഞു.

അതേസമയം ഇരുവരുടേയും റിമാൻഡ് കാലാവധി കൊച്ചി എൻ ഐ എ കോടതി ഫെബ്രുവരി 17 വരെ നീട്ടി. യുവാക്കളുടെ കസ്റ്റഡി അപേക്ഷയിൽ കോടതി വെള്ളിയാഴ്ച വിശദമായ വാദം കേൾക്കും. യുവാക്കളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കൂടുതൽ ചോദ്യം ചെയ്യലിനായി യുവാക്കളെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ ഏജൻസിയുടെ ആവശ്യം.

ALSO READ: പന്തീരങ്കാവ് യുഎപിഎ കേസ്: കൊച്ചി എൻഐഎ കോടതി ഇന്ന് പരിഗണിക്കും

സി പി എം പ്രവർത്തകരായ താഹ ഫസൽ, അലൻ ഷുഹൈബ് എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് കേസെടുക്കകയായിരുന്നു. തുടർന്ന് യുവാക്കൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസിയും കേസെടുത്തു. യുവാക്കളിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും പെൻഡ്രൈവും പൊലീസ് കണ്ടെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button