ന്യൂഡല്‍ഹി: തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിനെതിരെ ഉറച്ച നടപടി എടുക്കണമെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. 2011 സെപ്റ്റംബറിലെ ആക്രമണത്തിന് ശേഷം അമേരിക്ക ചെയ്തതുപോലെ മാത്രമേ തീവ്രവാദത്തെ തടയാന്‍ സാധിക്കുകയുള്ളു. തീവ്രവാദത്തിനെതിരായ ഒരു ആഗോളയുദ്ധവുമായി മുന്നോട്ടുപോകാമെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. അപ്രകാരം ചെയ്യണമെങ്കില്‍ തീവ്രവാദികളെ ഒറ്റപ്പെടുത്തണം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ ഉറച്ച നടപടി സ്വീകരിക്കണമെന്നും ബിപിന്‍ റാവത്ത് കൂട്ടിച്ചേർത്തു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിനെതിരെ ഉറച്ച നടപടി എടുത്തേ മതിയാകൂ. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ഒരു നല്ല മാര്‍ഗമെന്ന് തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments