നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കുമുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ച് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍. എന്‍.ഡി.എ. ആര്‍മി വിങിന് 10+2 രീതിയിലുള്ള 12ാം ക്ലാസ് പാസ്/തത്തുല്യവും, എയര്‍ഫോഴ്‌സ്, നേവല്‍ വിങ്, നേവല്‍ അക്കാദമിയിലെ 10+2 കേഡറ്റ് എന്‍ട്രിക്ക് 10+2 രീതിയിലുള്ള 12ാം ക്ലാസ് പാസ്/തത്തുല്യം. എയര്‍ഫോഴ്‌സ്, നേവല്‍ വിങ്, നേവല്‍ അക്കാദമിയിലെ 10+2 കേഡറ്റ് എന്‍ട്രിക്ക് 10+2 രീതിയിലുള്ള 12ാം ക്ലാസ് പാസ്/തത്തുല്യവുമാണ് യോഗ്യത. അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Also read : ലക്ഷ്‌മി ദേവിയുടെ ചിത്രം നോട്ടില്‍ ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില മാറിയേക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ 370 (ആര്‍മി 208, നേവി 42, എയര്‍ഫോഴ്‌സ് 120) ഒഴിവ്, നേവല്‍ അക്കാദമി 48 ഒഴിവ് (10+2 കേഡറ്റ് എന്‍ട്രി സ്‌കീം)എന്നിങ്ങനെ ആകെ 418 ഒഴിവുകളാണുള്ളത്. എഴുത്തുപരീക്ഷ, ഇന്റലിജന്‍സ് ടെസ്റ്റ്, പേഴ്‌സണാലിറ്റി ടെസ്റ്റ്, അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. 2020 ഏപ്രില്‍ 19നാണ് പരീക്ഷ. കൊച്ചിയും തിരുവനന്തപുരവുമാണ് കേരളത്തില്‍ പരീക്ഷാകേന്ദ്രങ്ങൾ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://upsconline.nic.in/mainmenu2.php, https://www.upsc.gov.in/
അവസാന തീയതി: ജനുവരി 28
Post Your Comments