തെലങ്കാന : ഐഎസ്എല്ലിൽ തകർപ്പൻ ജയവുമായി ഒഡീഷ എഫ്.സി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് വീണ്ടും തോൽവിയിലേക്ക് തള്ളിയിട്ടത്. ആദ്യ മിനിറ്റില്‍ മാഴ്സലീഞ്ഞോയുടെ ഗോളില്‍ ലീഡെടുത്ത ഹൈദരാബാദ് ഒഡീഷയെ ഞെട്ടിച്ചെങ്കിലും തുടർന്ന് മികച്ച പോരാട്ടം കാഴ്ച്ചവെക്കാൻ സാധിക്കാതെ ഹൈദരാബാദിന് തോൽവികൾ തുടർക്കഥയായി മാറുകയായിരുന്നു. അരിഡെയ്ന്‍ സന്റാനയുടെ(15,45+4) ഇരട്ടഗോളുകളാണ് ഒഡീഷയ്ക്ക് വിജയം നേടികൊടുത്തത്.
1⃣0⃣-man @HydFCOfficial gave their all, but @OdishaFC held their nerve to claim the 3⃣ points.#HFCOFC #HeroISL #LetsFootball pic.twitter.com/rDwTXn8xRM
— Indian Super League (@IndSuperLeague) January 15, 2020
ഈ ജയത്തോടെ 13മത്സരങ്ങളിൽ 21പോയിന്റുമായി ഒഡീഷ നാലാം സ്ഥാനവും പ്ലേ ഓഫ് സാധ്യതകളും സജീവമാക്കി. പത്താം മത്സരമാണ് ഹൈദരാബാദ് ഇന്ന് തോറ്റത്. അവസാന സ്ഥാനത്ത് തന്നെയാണ് ഇപ്പോഴും തുടരുന്നതിനാൽ ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകൾ പ്രതിസന്ധിയിലാണ്.
ഗോവയും, നിലവിലെ ചാമ്പ്യനായ ബെംഗളൂരുവുമാണ് ഇപ്പോൾ ഒന്നും,രണ്ടും സ്ഥാനങ്ങളിൽ ഉള്ളത്. ആകെ 12 മത്സരങ്ങളിൽ 24,22 എന്നിങ്ങനെയാണ് യഥാക്രമം പോയിന്റുകൾ.
Post Your Comments