Latest NewsNewsIndia

ജെഎന്‍യു ഫീസ് വര്‍ധനവ് നിയമപരമായി നേരിടാൻ നീക്കവുമായി വിദ്യാർത്ഥി യൂണിയൻ

ന്യൂഡൽഹി: ജെഎന്‍യു ഫീസ് വര്‍ധനവ് നിയമപരമായി നേരിടാൻ നീക്കവുമായി വിദ്യാർത്ഥി യൂണിയൻ യൂണിയന്റെ നിയമ സംഘവുമായി ഇതു സംബന്ധിച്ച് ചർച്ചകൾ നടന്നു. എന്നാൽ അന്തിമ തീരുമാനം യൂണിയൻ സ്വീകരിച്ചിട്ടില്ല.

ഹോസ്റ്റല്‍ ഫീസ് വർദ്ധനവിന്‍റെ പേരില്‍ ജെഎന്‍യു വിദ്യാർത്ഥികൾ സമരം തുടരുന്നതില്‍ ന്യായമല്ലെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാൽ പ്രതികരിച്ചു. ‘ഫീസ് വർദ്ധനവ് സംബന്ധിച്ച വിഷയം വിദ്യാർഥികളും അധ്യാപകരുമായി പല തവണ നടന്ന ചർച്ചയിലൂടെ പരിഹരിച്ചതാണ്’. ഇനിയും പ്രതിഷേധവും സമരവുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ശീതകാല സെമസ്റ്റർ രജിസ്ട്രേഷൻ പൂർണ്ണമായി ബഹിഷ്ക്കരിക്കാൻ യൂണിയൻ തീരുമാനിച്ചു. വിദ്യാർത്ഥികളോട് ഇതു സംബന്ധിച്ച് നിലപാട് യൂണിയൻ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ഒക്ടോബർ മൂന്നിന് പുതിയ ഐഎച്ച്എ മാനുവൽ ഡ്രാഫ്റ്റ് സർവകലാശാല പുറത്തുവിട്ടത് മുതൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലായിരുന്നു.

ALSO READ:  പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഒ​ത്തൊരു​മ​യും ഐ​ക്യ​വും ഇ​ന്ന് മ​ന​സി​ലായി : കോ​ണ്‍​ഗ്ര​സ് വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തെ പ​രി​ഹ​സി​ച്ച്‌ ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്

ചർച്ച കൂടാതെ മാനുവൽ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ സമരം തുടങ്ങി.അതേസമയം കഴിഞ്ഞ ദിവസം ജെഎൻയുവിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷിനെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. കാമ്പസിലെ യൂണിയൻ ഓഫീസിനകത്താണ് ചോദ്യം ചെയ്യുന്നത്.

പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടെ ഒമ്പത് പേർക്ക് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തണമെന്ന് നിർദ്ദേശം നൽകിയെങ്കിലും അന്വേഷണ സംഘം കാമ്പസിൽ എത്തുന്നതിനാല്‍ ചോദ്യം ചെയ്യൽ ഇവിടേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button