ന്യൂഡല്‍ഹി: അടിച്ചമര്‍ത്തലിന്റെ ഭരണം കേന്ദ്രസര്‍ക്കാര്‍ അഴിച്ചുവിട്ടതായി സോണിയ ഗാന്ധി. രാജ്യത്ത് മുന്‍പ് കാണാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അവര്‍ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്. അക്രമങ്ങള്‍ സാധാരണമായിട്ടും ഇത് പരിഹരിക്കുന്നതിന് വേണ്ട ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അവർ ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചുകൂട്ടി സംസാരിക്കുമ്പോഴാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
Read also: പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കില്ലെന്ന് നിതീഷ് കുമാര്‍.
പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററുമാണ് ഇവരുടെ പെട്ടെന്നുളള പ്രതിഷേധത്തിന് കാരണമെങ്കിലും നീണ്ടകാലം നിലനിന്നിരുന്ന ദേഷ്യവും പിരുമുറക്കവുമാണ് ഇപ്പോള്‍ പുറത്തേയ്ക്ക് ഒഴുകുന്നത്. ഇതിനെതിരെയുളള ഉത്തര്‍പ്രദേശിലേയും ഡല്‍ഹിയിലേയും പൊലീസിന്റെ പ്രതികരണം നടുക്കുന്നതും വിഭാഗീയവുമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
Post Your Comments