ചെന്നൈ: ‘ഹിന്ദു’ എന്ന വാക്കിനോട് കുറച്ചാളുകൾക്ക് ഒരുതരം അലർജിയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ചിലർ മാത്രമാണ് അങ്ങനെയുള്ളത്. അത്തരമൊരു കാഴ്ചപ്പാട് വെച്ചുപുലർത്തുന്നതിന് അവർക്ക് അവകാശമുണ്ട്. അതിന് നമുക്കൊന്നും ചെയ്യാനാവില്ല. എന്നാലിത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈ ശ്രീരാമകൃഷ്ണ മഠത്തിെൻറ പരിപാടിയിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതു ലോകരാജ്യങ്ങളിലെയും പീഡിതർക്ക് അഭയം നൽകുന്ന രാജ്യത്തിെൻറ വക്താവാണ് താനെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിരുന്നു. ഇപ്പോഴും ഇത്തരത്തിൽ വിവിധ രാജ്യങ്ങളിൽ പീഡനത്തിന് ഇരയാകുന്നവരെ സ്വീകരിക്കാൻ തയാറാണെന്ന് മാത്രമാണ് പറഞ്ഞത്. എന്നാൽ, അതിനെ ചിലർ വിവാദമാക്കാനാണ് ശ്രമിക്കുന്നതെന്ന് പൗരത്വ നിയമത്തെ പരോക്ഷമായി പരാമർശിച്ച് നായിഡു അഭിപ്രായപ്പെട്ടു.
Post Your Comments