മെല്‍ബണ്‍: ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഋഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്ന് തന്റെ കുട്ടികളെ നോക്കാന്‍ വരാമോ എന്ന് ഓസീസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ൻ ചോദിച്ചത് വൻ വിവാദമായിരുന്നു. താങ്കള്‍ കുട്ടികളെ നോക്കി ഇരിക്കുകയാണെങ്കില്‍ ഭാര്യയെ കൂട്ടി താന്‍ സിനിമിക്ക് പോകാമെന്നും പന്തിനോട് പെയ്ന്‍ പറഞ്ഞിരുന്നു. പിന്നീട് പെയ്‌നിന്റെ വീട് സന്ദര്‍ശിച്ച ഋഷഭ് പന്ത് അദ്ദേഹത്തിന്റെ ഭാര്യ ബോണി പെയ്നിനും കുട്ടികള്‍ക്കുമൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്യുകയുണ്ടായി. എന്നാൽ പന്തിനോട് അങ്ങനെ ചോദിച്ചതിന്റെ കാരണം വ്യക്തമാക്കി പെയ്ൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
Read also: ടെസ്റ്റ് ക്രിക്കറ്റ് ഒരു പ്രണയമാണ്, നശിപ്പിക്കരുതെന്ന നിർദേശവുമായി സേവാഗ്
ഋഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചിട്ട് കാര്യമില്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി. അത് വെറും സമയം പാഴാക്കലാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സില്‍ പന്തിന്റെ പരിശീലകനായിരുന്ന റിക്കി പോണ്ടിംഗും ഞങ്ങളോട് പറഞ്ഞിരുന്നു. അതുകൊണ്ട് ഷോട്ട് കളിക്കുമ്പോഴുള്ള പന്തിന്റെ അശ്രദ്ധ മുതലെടുക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. വിക്കറ്റ് വീഴ്ത്താനാവാതെ ഞങ്ങള്‍ ബോറടിച്ചു നില്‍ക്കുകയായിരുന്നു. അപ്പോള്‍ പന്തിന്റെ ശ്രദ്ധതിരിച്ച് ഞങ്ങളുടെ ചര്‍ച്ചയിലേക്ക് കൊണ്ടുവരാനും അശ്രദ്ധമായ ഷോട്ട് കളിച്ച് പുറത്താകാന്‍ പ്രേരിപ്പിക്കാനുമായിരുന്നു അന്ന് ശ്രമിച്ചതെന്നും പെയ്ന്‍ വ്യക്തമാക്കി.
Post Your Comments