രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ സ്വര്‍ണം ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടി. ഒന്നേകാല്‍ കോടി രൂപയോളം വിലയുള്ള സ്വര്‍ണ ആഭരണങ്ങള്‍ ജി.എസ്.ടി കരുനാഗപ്പള്ളി മൊബൈല്‍ സ്‌ക്വാഡാണ് പിടികൂടിയത്. കരുനാഗപ്പള്ളിയിലെ വിവിധ ജ്വല്ലറികളിലേക്കാണ് ഈ സ്വർണം കൊണ്ടുവന്നതെന്നാണ് സൂചന. പിടിച്ചെടുത്ത സ്വര്‍ണത്തിന് നികുതിയും പിഴയും അടക്കം 7.67 ലക്ഷം രൂപ ഈടാക്കി ആഭരണങ്ങള്‍ വിട്ടു കൊടുത്തു.
Post Your Comments