കൊച്ചി: മരടിൽ മൂന്നാമത്തെ ഫ്ലാറ്റും വീണു, ജെയ്ൻ കോറൽകോവ് ഫ്ലാറ്റാണ് 11.03 ന് വിജയകരമായി തകർത്തത്. പൊളിച്ച് നീക്കുന്ന ഫ്ലാറ്റുകളിൽ ഏറ്റവും വലുത് ജെയിൻ കോറൽകോവ് ആയിരുന്നു. 16 നിലയുള്ള ഫ്ലാറ്റ് 9 സെക്കൻഡ് കൊണ്ടാണ് തകർന്നത്.
മുൻ നിശ്ചയിച്ച പ്രകാരം 10.30ന് ആദ്യ സൈറണും പിന്നാലെ 10.55ന് രണ്ടാമത്തെ സൈറണും മുഴങ്ങി. 11ന് മൂന്നാമത്തെ സൈറൺ മുഴങ്ങിയതിനു പിന്നാലെയായിരുന്നു സ്ഫോടനം. 200 മീറ്റര്‍ ചുറ്റളവിലുളളവരെ ഒഴിപ്പിച്ചിരുന്നു. വൈകിട്ട് നാലുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജെയിൻ കോറല്‍ കോവ് തകര്‍ക്കുക എച്ച്ടുഒ പോലെ തന്നെയെന്ന് എഡിഫസ് കമ്പനി നേരത്തെ പറഞ്ഞിരുന്നു.
Post Your Comments