KeralaLatest NewsIndia

മരടിലെ ഫ്ളാറ്റുകള്‍ക്കൊപ്പം നിലംപൊത്തിയത് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ആത്മവിശ്വാസം

ഗള്‍ഫ് പ്രതിസന്ധിമൂലം പ്രവാസി പണമൊഴുക്കിലുണ്ടായ കുറവ് എന്നിവമൂലം തിരിച്ചടി നേരിട്ട റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഇരുട്ടടിയായിരുന്നു മരടിലെ ഫ്ളാറ്റുകളുടെ 'തലവര".

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ക്കൊപ്പം നിലംപൊത്തിയത് കേരളത്തിലെ റിയല്‍ എസ്‌റ്രേറ്ര് രംഗത്തെ നിര്‍മ്മാതാക്കളുടെയും ഉപഭോക്താക്കളുടെയും ആത്മവിശ്വാസമാണ്. നോട്ട് അസാധുവാക്കല്‍, സാമ്പത്തികമാന്ദ്യം, ഗള്‍ഫ് പ്രതിസന്ധിമൂലം പ്രവാസി പണമൊഴുക്കിലുണ്ടായ കുറവ് എന്നിവമൂലം തിരിച്ചടി നേരിട്ട റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഇരുട്ടടിയായിരുന്നു മരടിലെ ഫ്ളാറ്റുകളുടെ ‘തലവര”.

എന്നാല്‍, കേരള റിയല്‍ എസ്‌റ്രേറ്ര് റെഗുലേറ്രറി അതോറിറ്റിയുടെ (കേരള റെറ) സാന്നിദ്ധ്യവും കേന്ദ്ര-സംസ്ഥാന ബഡ്‌ജറ്റുകളും ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷകള്‍.മുടങ്ങിക്കിടക്കുന്ന റിയല്‍ എസ്‌റ്രേറ്റ് പദ്ധതികള്‍ പൂര്‍ത്തിയാക്കുക ലക്ഷ്യമിട്ട് 25,000 കോടി രൂപയുടെ ‘പുനരുജ്ജീവന പാക്കേജ്” കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ 1,600 പദ്ധതികളിലായി അഞ്ചുലക്ഷത്തോളം അപ്പാര്‍ട്ട്‌മെന്റ് യൂണിറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഈ പാക്കേജ് സഹായിക്കുമെന്നാണ് പ്രതീക്ഷ.അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ അവതരിപ്പിക്കുന്ന ബഡ്‌ജറ്റുകളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ റിയല്‍ എസ്‌റ്രേറ്ര് രംഗം പ്രതീക്ഷിക്കുന്നുണ്ട്.

ജെ.എന്‍.യു ഇഫക്ടില്‍ ദീപികയെ മലര്‍ത്തിയടിച്ച്‌ അജയ് ദേവ്ഗണ്‍ : ആദ്യ ദിനം ലഭിച്ചത് ചപ്പാക്കിനേക്കാൾ മൂന്നിരട്ടി

കേന്ദ്ര ബഡ‌്ജറ്രില്‍ ഭവന വായ്‌പാ പലിശയിന്മേലുള്ള റിബേറ്റും ആദായ നികുതി വകുപ്പിലെ സെക്‌ഷന്‍ 80(സി) പ്രകാരമുള്ള ഇളവും ഉയര്‍ത്തിയാല്‍ അത് റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് വന്‍ ആശ്വാസമാകും. ഫ്‌ളാറ്റ് വാങ്ങുന്നവർ വാങ്ങാനുദ്ദേശിക്കുന്ന ഫ്ളാറ്റിന്റെ രജിസ്‌ട്രേഷന്‍, കമ്പനിയുടെ മുന്‍കാല ചരിത്രം, ഫ്ളാറ്റിന്റെ നിര്‍മ്മാണ സ്ഥിതി, നിലവാരം, വില തുടങ്ങിയവ റെറയുടെ പോര്‍ട്ടലില്‍ പരിശോധിച്ച ശേഷം മാത്രം അഡ്വാന്‍സ് തുക നല്‍കുക.

പരാതികളുണ്ടെങ്കില്‍ റെറയില്‍ പരാതിപ്പെടാം.നിര്‍മ്മാണത്തിലുള്ളതും ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലാത്തതുമായ പദ്ധതികളും പുതിയ പദ്ധതികളും അതോറിറ്റിയില്‍ രജിസ്‌റ്റര്‍ ചെയ്യണം. സമയപരിധിക്ക് ശേഷവും നടപടി ഉണ്ടായില്ലെങ്കില്‍, രജിസ്‌ട്രേഷന്‍ ലഭിച്ചതായി കണക്കാക്കാം. രജിസ്‌റ്റര്‍ ചെയ്യാത്ത പദ്ധതികള്‍ പരസ്യം ചെയ്യാനോ വില്ക്കാനോ പറ്റില്ല. ചട്ടം ലംഘിച്ചാല്‍ പദ്ധതിയുടെ 10 ശതമാനം വരെ തുക പിഴയോ ജയില്‍ ശിക്ഷയോ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button