ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര. ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന് ഉത്തരവിട്ട സുപ്രീം കോടതി ബെഞ്ചിനെ നയിച്ചത് ജസ്റ്റിസ് അരുണ്‍ മിശ്ര ആയിരുന്നു. ഫ്ലാറ്റ് പൊളിക്കാന്‍ താന്‍ ഉത്തരവിട്ടത് വേദനയോടെ ആയിരുന്നുവെന്നും നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ തനിക്ക് അങ്ങനെ പ്രവര്‍ത്തിക്കേണ്ടി വന്നുവെന്നുമാണ് അദ്ദേഹം അറിയിച്ചത്.
മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിച്ചുമാറ്റിയ വിവരം സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്ത ശേഷം മറ്റ് നടപടികളില്‍ തീരുമാനം എടുക്കുമെന്നും കായലില്‍ വീണതുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നുമാണ് കോടതി അറിയിച്ചത്.
Post Your Comments