KeralaLatest NewsNews

ഐഎസ് സാന്നിധ്യം : ശബരിമലയില്‍ അതീവ ജാഗ്രതയും കനത്ത സുരക്ഷയും

ശബരിമല: ഐഎസ് സാന്നിധ്യമുണ്ടെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശബരിമലയില്‍ അതീവ ജാഗ്രതയും കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദ സംഘടനയായ ഐഎസിന്റെ സാന്നിദ്ധ്യമുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

Read Also : കളിയിക്കാവിളയില്‍ എഎസ്ഐയെ വെടിവച്ച് കൊന്നവര്‍ക്ക് തീവ്രവാദ ബന്ധം ; പ്രതികള്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടു : നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് ഡിജിപി

മകരവിളക്കിനോടനുബന്ധിച്ച് ഈ മാസം 13 മുതല്‍ സന്നിധാനത്തും പരിസരത്തുമുള്ള പ്രധാന സ്ഥലങ്ങളിലും വിവിധ സേനാ വിഭാഗങ്ങളെ വിന്യസിക്കും.കേരള പൊലീസിനെ കൂടാതെ കേന്ദ്രസേനകളായ എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകള്‍, തണ്ടര്‍ബോള്‍ട്ട് ടീം, സ്‌പെഷ്യല്‍ ബ്രാഞ്ച് ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് എന്നീ സേനാവിഭാഗങ്ങളാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

എരുമേലി, പുല്ലുമേട് എന്നീ കാനനപാതകളിലും സുരക്ഷാപരിശോധന ശക്തമാക്കിയിട്ടുണ്ട്. സന്നിധാനത്തേക്കുള്ള കാനനപാതകളിലും അതീവജാഗ്രത പുലര്‍ത്തണമെന്ന് സുരക്ഷാ വിഭാഗത്തിനു നിര്‍ദ്ദേശമുണ്ട്.

സന്നിധാനം, പാണ്ടിത്താവളം, ബെയ്‌ലി പാലം, മരക്കൂട്ടം, ശരംകുത്തി, വലിയ നടപ്പന്തല്‍, പമ്ബ ശരണപാത തുടങ്ങിയ ഇടങ്ങള്‍ ശക്തമായ നിരീക്ഷണ വലയത്തിലാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജെ. ജയദേവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button