Latest NewsNewsIndia

പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയിക്കാൻ മലഅരയരെ അനുവദിക്കണം: ഹിന്ദു ഐക്യവേദി

കോട്ടയം•മകരസംക്രമ സമയത്ത് പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയിക്കാൻ പരമ്പരാഗത അവകാശികളായ മല അരയരെ അ നുവദിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു ആവശ്യപ്പെട്ടു.

പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയിച്ചിരിക്കുന്നത് മലയരയ സമൂഹമായിരുന്നു, 1949 വരെ തുടർന്നു വന്നിരുന്ന അവരുടെ അവകാശം തിരുവിതാംകൂർ ദേവസ്വം ബോർഡ്കവർന്നെടുക്കുകയായിരുന്നു. ദീപം തെളിയിക്കാൻ ഉള്ള അവകാശം ദേവസ്വം പൂജാരി മാർക്ക് നൽകിയതും ദേവസ്വം ബോർഡ് ആണ്. നഷ്ടപ്പെട്ട അവകാശം പുനഃസ്ഥാപിക്കാൻ മലയരയ സമൂഹം നടത്തിയ ശ്രമങ്ങളെയും പ്രക്ഷോഭങ്ങളെയും ഇടതുപക്ഷ സർക്കാർ അടിച്ചമർത്തുക യായിരുന്നു .

ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയുമായിഹിന്ദുസംഘടന നേതാക്കൾ നടത്തിയ ചർച്ചകളിൽ അവകാശം പുനഃസ്ഥാപിക്കുമെന്നു നൽകിയ ഉറപ്പുകൾ പാലിക്കാൻ ഇതേവരെ തയ്യാറായിട്ടില്ല. പൊന്നമ്പലമേട്ടിൽ കൊളുത്തുവാൻ ഉള്ള ദീപം ഉടുമ്പാറ മലയിലെ അമ്പലത്തിൽ കെടാവിളക്കായി പ്രതിഷ്ഠിച്ച് വർഷങ്ങളായി കാത്തിരിക്കുകയാണ് മല അരയ സമൂഹം.

ശബരിമല കാനന ക്ഷേത്രത്തിന്റെ പരമ്പരാഗതമായ ആചാരങ്ങളെയും അത് ഭക്തിപുരസരം നടത്തിവന്നിരുന്ന പിന്നോക്ക ജനസമൂഹങ്ങളെ യും പടിക്ക് പുറത്തു നിർത്തി ദേവസ്വം ബോർഡും സർക്കാരും അയ്യപ്പ ധർമത്തിന് വിരുദ്ധമായി ആചാര ലംഘനത്തിന് ശ്രമിക്കുകയാണ് .ഏഴ് പതിറ്റാണ്ടായി നിഷേധിച്ച അവകാശ അധികാരങ്ങൾ പുനസ്ഥാപിക്കാൻ നവോത്ഥാനം പ്രസംഗിക്കുന്ന ഭരണകർത്താക്കൾ തയ്യാറാകണമെന്നും ഇ.എസ് ബിജു ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button