പത്തനംത്തിട്ട : മകരവിളക്കിന് എഴുനാള്‍ മാത്രം ശേഷിക്കെ മകരജ്യോതി ദര്‍ശനത്തിന് പമ്പയിലെ ഹില്‍ടോപ്പ് തുറന്നു നല്‍കുന്നതില്‍ തീരുമാനമായില്ല. ചൊവ്വാഴ്ച്ച പത്തനംതിട്ട ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ്.ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച ശേഷം അന്തിമ തീരുമാനമുണ്ടാകും.
പ്രളയശേഷമുണ്ടായ മാറ്റങ്ങള്‍ പരിഗണിച്ച് ഇത്തവണ ഹില്‍ടോപ്പിലേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കരുതെന്നാണ് പൊലീസ് നിലപാട്. മകരജ്യോതി ദര്‍ശനത്തിന് സന്നിധാനം കഴിഞ്ഞാല്‍ തീര്‍ത്ഥാടകര്‍ ഏറ്റവുമധികം തമ്പടിക്കുന്ന സ്ഥലമാണ് പമ്പയിലെ ഹില്‍ടോപ്പ്. ഒരേ സമയം അരലക്ഷത്തിന് മുകളിലാളുകള്‍ ഇവിടെയെത്തുമെന്നാണ് കണക്ക്.
Post Your Comments