പത്തനംതിട്ട: മകരവിളക്കിനുളള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.ഇത്തവണ ഭക്തജന തിരക്ക് മൂലം ദർശന സമയം 5 മണിക്കൂർ കൂടുത്തലായി ദീർഘിപ്പിച്ചിട്ടുണ്ട്.സുരക്ഷിതമായ മകര ജ്യോതി ദർശനത്തിനു ഭക്തജനങ്ങൾക്ക് വേണ്ട സുരക്ഷാ ഒരുക്കുമെന്ന് സന്നിധാനം പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു. ഇതിനായി സേനയേയും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരേയും സജ്ജമാക്കുന്നതിനായി ജനുവരി11ന് വടക്കേനടയിലും, മാളികപ്പുറത്തും, പാണ്ടിതാവളത്തും മോക്ഡ്രില്‍ നടത്തി.
വടക്കേ നടയില്‍ പോലീസ്,ആര്‍ എ എഫ്, എന്‍ഡി ആര്‍എഫ് എന്നീ സേനകള്‍ സംയുക്തമായി സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് (ജനുവരി12 ) ഉച്ചക്ക് പന്തളം വലിയ കോയിക്കല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു.പന്തളം രാജാവ് ക്ഷേത്രത്തിലെത്തി പ്രത്യേകം പൂജകള്‍ നടത്തിയതിന് ശേഷമാണ് തിരുവാഭരണങ്ങള്‍ മൂന്ന് പേടകങ്ങളിലേക്ക് മാറ്റുന്നത്.ഭക്തരുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി കെ.എസ്.ആര്‍.ടി.സിയും സജ്ജമാണെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
Post Your Comments