ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ ഡമ്മികള്‍ തൂക്കിലേറ്റി. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റു വസ്തുക്കളും ഉപയോഗിച്ച് ഡമ്മി നിർമ്മിച്ചാണ് തൂക്കിലേറ്റിയത്. ആരാച്ചാരല്ല ഡമ്മികളെ തൂക്കിലേറ്റിയതെന്നും ജയിലിലെ ഒരു ഉദ്യോഗസ്ഥനാണ് കൃത്യം നിര്‍വഹിച്ചതെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.
നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22നാണ് തൂക്കിലേറ്റുന്നത്. ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്. ഇതിനിടെ തൂക്കിലേറ്റാന്‍ വിധിച്ച നാല് പ്രതികളില്‍ രണ്ടു പേര്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.
Post Your Comments