പെന്റഗണ്‍ : ഇറാന്‍ വിപ്ലവ ഗാര്‍ഡ് തലവന്‍ കാസിം സൊലേമാനിയുടെ മരണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ ഉടലെടുത്ത യുദ്ധ പ്രതിസന്ധിക്ക് താത്ക്കാലിക വിരാമമായെങ്കിലും തോക്കിനൊപ്പം ബൈബിളും കൊന്തയുമായി പശ്ചിമേഷ്യയിലേയ്ക്ക് അമേരിക്കന്‍ സൈന്യം. അമേരിക്കയുടെ വിവിധ സൈനികവിഭാഗങ്ങള്‍ കുവൈറ്റ് അടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് നീങ്ങിത്തുടങ്ങി. രണ്ടാം ബറ്റാലിയനില്‍ നിന്നുള്ള യുഎസ് ആര്‍മി പാരാട്രൂപ്പര്‍മാര്‍, 504-ാമത് പാരച്യൂട്ട് ഇന്‍ഫന്‍ട്രി റെജിമെന്റ് , ഒന്നാം ബ്രിഗേഡ് കോംബാറ്റ് ടീം, 82-ാമത്തെ എയര്‍ബോണ്‍ ഡിവിഷന്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട 3500 തോളം അമേരിക്കന്‍ സൈനികരാണ് പ്രധാനമായും പശ്ചിമേഷ്യയിലേക്ക് നീങ്ങിയിരിക്കുന്നത്.
Read Also : ഇറാൻ -യു എസ് സംഘർഷം: ലോകത്തിന് മറ്റൊരു യുദ്ധം താങ്ങാനാവില്ലെന്ന മുന്നറിയിപ്പുമായി യുഎന്‍
യുദ്ധമുഖത്ത് സൈന്യത്തിന്റെ മാനസീകാരോഗ്യം നിലനിര്‍ത്തുന്നതിനാണ് ആയുധങ്ങളോടൊപ്പം മതഗ്രന്ഥങ്ങളും യുഎസ് വിതരണം ചെയ്യുന്നത്. ഒരോ സൈനികനും ഏതാണ്ട് 75 പൗണ്ട് (34 കിലോഗ്രാം) ബാക്ക്പാക്കുകളാണ് യുദ്ധമുഖത്തേക്ക് കൊണ്ടുപോകുന്നത്. ഇതില്‍ കവചം പൂശിയ ഷര്‍ട്ടുകള്‍, സോക്‌സുകള്‍, അടിവസ്ത്രങ്ങള്‍ തുടങ്ങി എം – 4 കാര്‍ബണ്‍ റൈഫിളുകളും അവയ്ക്കായുള്ള 210 റൗണ്ട് വെടിമരുന്നും വരെ പായ്ക്ക് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്
Post Your Comments