Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ ഉത്തര്‍പ്രദേശില്‍ വ്യാപക അക്രമവും കലാപവും മന:പൂര്‍വ്വം അഴിച്ചുവിട്ടത് : പിടിയിലായവരില്‍ നിന്ന് വ്യക്തമായ വിവരങ്ങള്‍

മുസാഫര്‍നഗര്‍: പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ ഉത്തര്‍പ്രദേശില്‍ വ്യാപക അക്രമവും കലാപവും മന:പൂര്‍വ്വം അഴിച്ചുവിട്ടത്. പിടിയിലായവരില്‍ നിന്ന് വ്യക്തമായ വിവരങ്ങള്‍
ഉത്തര്‍പ്രദേശില്‍ കലാപം അഴിച്ചു വിട്ട രണ്ടു പേര്‍ കൂടി പിടിയിലായി. ദില്‍ഷാദ്, സത്താര്‍ എന്നിവരെയാണ് മുസാഫര്‍നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 20ന് മുസ്സാഫിര്‍ നഗറില്‍ ഉണ്ടായ അക്രമത്തില്‍ പോലീസിന് നേരെ കല്ലെറിഞ്ഞതിന്റെ സിസിടിവി ദൃശ്യള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also  : ഉത്തര്‍പ്രദേശില്‍ ആക്രമണം നടത്തിയ 40 പേര്‍ പിടിയില്‍: പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് യോഗി ആദിത്യനാഥ്

അതേസമയം,അക്രമവുമായി ബന്ധപ്പെട്ട് ജില്ലയില്‍ അറസ്റ്റിലായവരുടെ എണ്ണം 81 ആയി . പൗരത്വ നിയമത്തിന് എതിരെ എന്ന പേരില്‍ സംസ്ഥാനത്ത് നിരവധി അക്രമങ്ങള്‍ അഴിച്ച് വിട്ടിരുന്നു. നിരവധി പൊതു മുതല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ഹസ്രത് ഗഞ്ചിലാണ് വ്യാപകമായി കലാപകാരികള്‍ ആക്രമണം നടത്തുന്നത്.

പ്രദേശത്ത് ആയിരക്കണക്കിന് ആളുകളാണ് ആക്രമണം നടത്തിയത്. നിരവധി വീടുകള്‍ കലാപകാരികള്‍ അടിച്ചു തകര്‍ത്തിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ഉള്‍പ്പെടയുള്ള വാഹനങ്ങള്‍ ഇവര്‍ അഗ്‌നിക്കിരയാക്കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button