Latest NewsUAENews

വാഹനത്തില്‍ നിന്ന് പണം മോഷ്ടിച്ചതിന് പ്രവാസി അറസ്റ്റിൽ; കാരണം അറിഞ്ഞപ്പോൾ കോടതിയുടെ വിധി ഇങ്ങനെ

അജ്‍മാന്‍: വാഹനത്തില്‍ നിന്ന് 7,500 റിയാല്‍ മോഷ്ടിച്ച കുറ്റത്തിന് പ്രവാസി അറസ്റ്റിൽ. ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള കാറില്‍ നിന്ന് പണം മോഷ്ടിച്ചതിന് 39കാരനാണ് പിടിയിലായത്. അതേസമയം മോഷണത്തിന് പ്രേരിപ്പിച്ച കാരണമറിഞ്ഞതോടെ പ്രതിക്ക് കോടതി നിസാര ശിക്ഷയാണ് വിധിച്ചത്. ഓഫീസിന് മുന്നില്‍ കാര്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ചില രേഖകള്‍ എടുക്കാനായി അകത്തേക്ക് പോയ സമയത്താണ് ഇയാൾ മോഷണം നടത്തിയത്. ഓഫീസിന് മുന്നിലായിരുന്നതിനാല്‍ ഡ്രൈവര്‍ കാര്‍ ഓഫ് ചെയ്തിരുന്നില്ല. തിരികെ വന്നപ്പോള്‍ പണം വെച്ചിരുന്ന ബാഗ് നഷ്ടമായെന്ന് കണ്ട് ഉടന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Read also: കെവിൻ കേസിൽ സസ്പെൻഷനിൽ ആയിരുന്ന എസ്ഐയെ തിരികെ എടുത്തു, ഡിജിപി ലോക്നാഥ് ബഹ്റയുടേതാണ് നടപടി

സ്ഥലത്തുണ്ടായിരുന്ന സിസിടിവി ക്യമറകളിൽ നിന്നാണ് മോഷണം നടത്തിയത് ആരാണെന്ന് കണ്ടെത്തിയത്. പ്രതി കാറില്‍ നിന്ന് പണം എടുക്കുന്നതും ബാഗ് ചവറ്റുകുട്ടയില്‍ എറിയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. അമ്മയുടെ ചികിത്സയ്ക്ക് നാട്ടിലേക്ക് അടിയന്തരമായി നാട്ടിലേക്ക് അയക്കാന്‍ പണം ആവശ്യമായി വന്നുവെന്നും മറ്റൊരു വഴിയുമില്ലാത്തതിനാല്‍ മോഷ്ടിക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ മൊഴി നൽകിയത്. കേസ് പരിഗണിച്ച അജ്‍മാന്‍ കോടതി, പ്രതിയുടെ അവസ്ഥ പരിഗണിച്ച് മൂന്ന് മാസത്തെ ജയില്‍ ശിക്ഷ മാത്രമാണ് വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button