KeralaLatest NewsNews

കോൺഗ്രസിലെ അഴിയാക്കുരുക്ക്: തീരുമാനമായില്ല; പുനഃസംഘടന ചർച്ചകൾക്കായി നേതാക്കൾ ഡൽഹിക്ക്

തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടനയിലെ അഴിയാക്കുരുക്ക് മുറുകുന്നു. പുനഃസംഘടന ചർച്ചകൾക്കായി നേതാക്കൾ ഉടൻ ഡൽഹിക്ക് തിരിക്കും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ തിങ്കളാഴ്ച ഡൽഹിയിലെത്തും. സോണിയാ ഗാന്ധി അടക്കമുള്ളവരുമായി കൂടിക്കാഴ്ച ചൊവ്വാഴ്ചയാണു നിശ്ചയിച്ചിരിക്കുന്നത്.

ഇരുപതോളം പേരുടെ പുതിയ പട്ടിക തയാറാക്കാനാണ് ശ്രമം. ഇതിൽ ആരൊക്കെ വേണം എന്ന കാര്യത്തിൽ ഇരു ഗ്രൂപ്പുകളിലും ആശയവിനിമയം നടക്കുന്നുണ്ട്. നേരത്തെ ഹൈക്കമാൻഡിനു നൽകിയ ജംബോ പട്ടികയ്ക്കു പകരമുള്ള പുതിയ പട്ടിക സംബന്ധിച്ചു ധാരണയാക്കാനാണു നേതാക്കളുടെ ശ്രമം.

ഗ്രൂപ്പുകൾക്കു പുറത്തുള്ള പ്രമുഖരും ചിലരെ നിർദേശിച്ചിട്ടുണ്ട്. എന്നാൽ തങ്ങൾ നിർദേശിക്കുന്ന നേതാക്കളുടെ തലപ്പൊക്കമുള്ളവരായിരിക്കണം അവർ എന്ന നിർബന്ധത്തിലാണ് ഇരുഗ്രൂപ്പുകളും.

കെപിസിസി പ്രസിഡന്റായി ഒരു വർഷം പിന്നിട്ടിട്ടും സഹഭാരവാഹികളില്ലാതെ എങ്ങനെ മുന്നോട്ടുപോകാൻ കഴിയുമെന്ന ചോദ്യമാണ് മുല്ലപ്പള്ളിയുടേത്. എത്ര ദിവസമെടുത്താലും ഈ ഡൽഹി ചർച്ചകളിൽ തന്നെ തീരുമാനം വേണമെന്ന ശാഠ്യത്തിലാണ് അദ്ദേഹം. ചർച്ച വീണ്ടും കേരളത്തിലേക്കു നീട്ടിയാൽ തീരുമാനവും നീളുമെന്നാണ് അദ്ദേഹത്തിന്റെ ആശങ്ക.

ALSO READ: കർശന നടപടിയുമായി ആരോഗ്യ വകുപ്പ്, 430 ഡോക്ടർമാർ അടക്കം 480 പേരെ പിരിച്ച് വിട്ടു

അതേസമയം, പട്ടിക ഇനി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നു ഉമ്മൻചാണ്ടി, ചെന്നിത്തല എന്നിവരോടും കേന്ദ്ര നേതാക്കളോടും മുല്ലപ്പള്ളി വ്യക്തമാക്കിക്കഴിഞ്ഞു. മത്സരം ഒഴിവാക്കിയ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇവിടെ രൂപം കൊണ്ട ധാരണയ്ക്കും ഹൈക്കമാൻഡിന്റെ അംഗീകാരം വാങ്ങാൻ ശ്രമിക്കും. ബെന്നി ബഹനാൻ മാറിയാൽ എം.എം.ഹസനോ, കെ.വി.തോമസോ യുഡിഎഫ് കൺവീനറാകാനാണു സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button