കണ്ണൂര്‍: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരന്‍ തിരിച്ചെത്തി. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ സുധാകരന്‍ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷമായിരുന്നു ചുമതല ഏറ്റെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വന്നതിനെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരന്‍ തത്കാലത്തേക്ക് മാറി നിന്നത്.
Read Also: ‘ഈ മുഖം വെച്ച് അങ്ങനെയിപ്പോ നീ റീല്‍സ് ചെയ്യണ്ട’ എന്ന് പറഞ്ഞാണ് ഭര്‍ത്താവ് ആസിഡ് ഒഴിച്ചത്: ബര്‍ഷീന
താല്‍ക്കാലിക പ്രസിഡന്റായി ചുമതല ഏറ്റെടുത്ത എം.എം ഹസന്‍ തിരഞ്ഞെടുപ്പിനു ശേഷവും ഒഴിയാത്തത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ചുമതല ഏറ്റെടുത്തതിന് പിന്നാലെ എം.എം ഹസനെ കെ സുധാകരന്‍ വിമര്‍ശിച്ചു. ചുമതല ഏറ്റെടുക്കുന്ന സമയത്ത് എം.എം ഹസന്റെ സാന്നിധ്യം ആവശ്യമായിരുന്നു എന്ന് സുധാകരന്‍ പറഞ്ഞു.
Post Your Comments