ചെന്നൈ: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേര്‍ക്കുണ്ടായ ആക്രമണത്തിനെതിരെ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന്. സംഭവം വളരെ ആശങ്കാജനകമാണെന്നും വിദ്യാര്‍ഥികളോട് ഇങ്ങനെ പെരുമാറിയാല്‍ അവര്‍ തീര്‍ച്ചയായും പരിഭ്രാന്തരാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. ഇത് അനീതിയാണ്. ഈ അവസ്ഥ മാറണം, സ്വേച്ഛാധിപത്യം മാറണമെന്നും മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: ഡ്രോണ്‍ പറത്തിയാല്‍ വെടിവെച്ചിടും; മരടിൽ സുരക്ഷ ശക്തം
നേരത്തെ, ജാമിയ മിലിയ, അലിഗഡ് സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായും കമല്‍ രംഗത്തെത്തിയിരുന്നു. മദ്രാസ് സര്‍വ്വകലാശാലയില്‍ നടന്ന വിദ്യാര്‍ഥി സമരത്തിനും താരം പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Post Your Comments