Latest NewsKeralaNews

അഭിമാന നേട്ടവുമായി മലപ്പുറം, ലോകത്തിലെ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടകയിൽ ഒന്നാം സ്ഥാനം

ദില്ലി: കേരളത്തിലെ മൂന്ന് നഗരങ്ങളാണ് ദി ഇക്കണോമിസ്റ്റ് മാഗസിന്‍റെ  ഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (ഇഐയു) നടത്തിയ സർവേയിൽ ഇടം പിടിച്ച് കേരളത്തിന് അഭിമാന നേട്ടം നൽകിയത്. മലപ്പുറം ഒന്നാം സ്ഥാനം നേടിയപ്പോൾ കോഴിക്കോട് നാലാം സ്ഥാനം നേടി, കൊല്ലം പത്താം സ്ഥാനത്താണ്.

ലോകത്തിൽ അതിവേഗം വളരുന്ന നഗരപ്രദേശങ്ങളുടെ പട്ടികയാണ് സർവേയിലൂടെ തയ്യാറാക്കിയത്. 2015–20 കാലയളവിൽ മലപ്പുറത്തിനുണ്ടായ മാറ്റം 44.1%. നാലാം സ്ഥാനത്തുള്ള കോഴിക്കോടിന് 34.5%, പത്താം സ്ഥാനത്തുള്ള കൊല്ലത്തിന് 31.1% മാറ്റവുമുണ്ടായെന്നു സർവേ പറയുന്നു. 30.2% മാറ്റങ്ങളോടെ തൃശൂർ 13–ാം സ്ഥാനത്തുണ്ട്. വിയറ്റ്നാമിലെ കന്തോ നഗരമാണ് രണ്ടാമത്– 36.7%. ഗുജറാത്തിലെ സൂറത്ത് 26ാം സ്ഥാനത്തും തമിഴ്നാട്ടിലെ തിരുപ്പൂർ 30ാം സ്ഥാനത്തുമുണ്ട്. ചൈനയിൽ നിന്നും മൂന്ന് നഗരങ്ങൾ ആദ്യ പത്തിൽ ഉണ്ട്. നൈജീരിയിലെ അബുജയും ആദ്യ പത്തിൽ ഇടം പിടിച്ചു.

 

https://www.facebook.com/TheEconomist/photos/a.10150279872209060/10158164161674060/?type=3&__xts__%5B0%5D=68.ARA8omcdpe1fOUPhdXdGq2ebKh7bvie6ghLpR1mKetWAugsGpmHPxYrlkZyLK1cMOCgxW2sRHWCB1xoCWH5H8z-wKpYIkec4BSA8aPab9bUOSlFDR8hQJNiy8N7nluPKtF1nIGDcIwbjzHDhTOQl9AWX0WV-vClqqbNT1dd7Yzi9CW-0F2RJdReda5CGxJ-H5tTOqAloOsuFaqYo1CYAFXe1dZeIFffO1feuPYLIvZZBfF9FwV-hxmfgFzYTOhn7jQ6MlKDAmkGYNQ1uUxu4jyR_gIIbddRfHlzPwJ1bF1EJPIVC03hCIV07bm9roZ4_U2l1Lt5UKSJ_G_0&__tn__=-R

 

shortlink

Related Articles

Post Your Comments

Related Articles


Back to top button