കൊല്‍ക്കത്ത : പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രധാനമന്ത്രിയ്ക്ക് പ്രമുഖരുടെ കത്ത്. പശ്ചിമ ബംഗാളിലെ പ്രശസ്ത അധ്യാപകര്‍, അഭിനേതാക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, മറ്റ് രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരാണ് നരേന്ദ്ര മോദിക്ക് കത്തയച്ചത്.കത്തില്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ മാനുഷികവും ചരിത്രപരവും എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ബംഗാളിന്റെ ചരിത്രത്തിലെ സുപ്രധാന നാഴിക കല്ലാണ്. പ്രാദേശിക രാഷ്ട്രീയവും വോട്ട് ബാങ്കും ലക്ഷ്യംവെച്ച് ചിലര്‍ സ്വാര്‍ത്ഥ താത്പര്യം മൂലം ഇത്തരം തീരുമാനങ്ങളെ അകറ്റി നിര്‍ത്തി.
എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ജനനന്മയ്ക്കായി ഇത് നടപ്പിലാക്കി. പ്രധാനമന്ത്രിയെ ഓര്‍ത്ത് എന്നും അഭിമാനിക്കുന്നു എന്നും പ്രമുഖര്‍ നല്‍കിയ കത്തില്‍ പറയുന്നു.പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പശ്ചിമ ബംഗാളിലെ ജനങ്ങളായ തങ്ങളുടെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. വിഭജനത്തിന് ശേഷം കഴിഞ്ഞ എഴുപത് വര്‍ഷമായി വളരെ വിഷമകരമായി തുടര്‍ന്നു വന്നിരുന്ന പരമ്പരയ്ക്കാണ് ഒടുവില്‍ പരിസമാപ്തി കൈവന്നത്. ഇതില്‍ അതിയായ സന്തേഷം ഉണ്ട്.- കത്തില്‍ പറയുന്നു.
വിഭജനം ബംഗാളി ജനതയ്ക്ക് കൂടുതല്‍ വേദന സൃഷ്ടിച്ചു എന്നിതിന് ചരിത്രം സാക്ഷിയാണ്. ഏതാനും നേതാക്കളും ചിന്തകരും വിഭജനത്തിന്റെ പ്രത്യാഖാതങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നു. ഇവരുടെ എല്ലാം പരിശ്രമങ്ങളുടെ ഫലമായാണ് ബംഗാള്‍ രൂപീകൃതമായതെന്നും കത്തിലുണ്ട്.പൗരത്വ ഭേദഗതിയെ അനുകൂലിച്ചുകൊണ്ട് അയച്ച കത്തില്‍ ഒന്‍പത് പേരുടെ ഒപ്പുകള്‍ മാത്രമാണ് തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നത്.
അഞ്ചന ബസു, പ്രൊ ദേബഷിഷ് ചൗധരി, അരിന്താം ചക്രബര്‍ത്തി, അഡ്വ. ജോയ്ദിപ് സെന്‍, സുപ്രിയോ ബന്ദോപാദ്യായ, അനിന്ദ്യ പുളക് ബാനര്‍ജി, മിലന്‍ ഭോമിക്, സഞ്ജയ് സോം, രന്ദി ദേവ് സെന്‍ഗുപ്ത എന്നിവരുടെ ഒപ്പുകളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
Post Your Comments