കൊല്‍ക്കത്ത: ജെഎന്‍യുവില്‍ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയിലെ ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും എസ്‌എഫ്‌ഐ അടക്കമുള്ള ഇടത് സംഘടനകളുടെ പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് പൊലീസ്
ഈ സമയം മറ്റൊരു റാലിയും വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്.രണ്ട് റാലികളും പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടഞ്ഞു. എന്നാല്‍ ഇരുവിഭാഗങ്ങളും മുദ്രാവാക്യം മുഴക്കി നേര്‍ക്കുനേര്‍ നിലയുറപ്പിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതോടെയാണ് ലാത്തിച്ചാര്‍ജ് നടത്തേണ്ടിവന്നതെന്ന് പോലീസ് അവകാശപ്പെടുന്നു.
ഡല്‍ഹി ഇന്ത്യാഗേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ചെന്നൈയില്‍ വിദ്യാര്‍ഥികള്‍ മെഴുകു തിരികള്‍ കത്തിച്ച് പ്രതിഷേധിച്ചു. മുംബൈ ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ നിരവധി പേര്‍ പ്രതിഷേധിക്കാനെത്തി.
Post Your Comments