തിരുവനന്തപുരം: ജെഎന്‍യുവിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഇന്നലെ ഗുരുതരമായി പരിക്കേറ്റെന്ന തരത്തിൽ ചിത്രം പ്രചരിപ്പിച്ച എസ്‌എഫ്‌ഐ നേതാവിനെതിരെ ഇന്ന് സമൂഹ മാദ്ധ്യമങ്ങളില്‍ ട്രോള്‍. ഞായറാഴ്ച ജെഎൻയുവിൽ നടന്ന സംഘര്‍ഷത്തില്‍ തലക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റെന്നു പ്രചരിപ്പിച്ച എംഎ വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ സൂരി കൃഷ്ണന്റെ ഇന്നത്തെ ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പരിഹാസത്തിന് വിധേയമായിരിക്കുന്നത്.
ജെഎന്‍യുവിലെ സംഘര്‍ഷത്തിനു ശേഷം തലയില്‍ ബാന്‍ഡേജിട്ട സൂരിയുടെ ചിത്രങ്ങള്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. മുഖംമൂടി ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റെന്നും ഏഴ് പേര്‍ ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്നും തിരുവനന്തപുരത്ത് എത്തിയ ശേഷം സൂരി കൃഷ്ണ പ്രതികരിച്ചു.
തലയില്‍ പത്ത് തുന്നലുകളുണ്ടെന്നും രണ്ട് കൈയ്യിലും ചതവുകളുണ്ടെന്നും സൂരി പറയുന്നതായി പ്രമുഖ മലയാള മാധ്യമവും പ്രചരിപ്പിച്ചിരുന്നു.എന്നാല്‍ തിരിച്ചെത്തിയ സൂരിയുടെ തലയില്‍ ബാന്‍ഡേജോ ശരീരത്തില്‍ മറ്റ് മുറിവുകളോ ചതവുകളോ ദൃശ്യമായിരുന്നുമില്ല.
ജെഎന്‍യുവിലെത്തിയ സീതാറാം യെച്ചൂരിയെ പൊലീസ് തടഞ്ഞു
കൃപാസനം പത്രം പൊതിഞ്ഞു കൊണ്ടുവന്നപ്പോള്‍ അത്ഭുതം സംഭവിച്ചതായിരിക്കാമെന്ന് ഒരു കൂട്ടം ട്രോളന്മാർ പറയുമ്പോൾ ചിലർ പറയുന്നത് ഇതാണ് കമ്യൂണിസ്റ്റ് ആരോഗ്യം എന്നാണ്. രാവിലെ ഉച്ചക്ക് വൈകിട്ട് എന്ന തരത്തിലും ജഗതിയുടെ കിലുക്കം ചിത്രത്തിലെ കഥാപാത്രത്തിന്റെ രൂപത്തിലും ട്രോൾ മഴയാണ് സോഷ്യൽ മീഡിയയിൽ.
Post Your Comments