Latest NewsIndia

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് പൊലീസ്

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അൽറാമാ സംഭവങ്ങൾക്കിടെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് ദില്ലി പൊലീസ്. ജനുവരി നാലിന് ക്യാമ്പസിലെ സെര്‍വര്‍ റൂമില്‍ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സര്‍വകലാശാല നല്‍കിയ പരാതിയില്‍ ഐഷി ഉള്‍പ്പെടെ 19 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തടസപ്പെടുത്തിയെന്നും സെക്യൂരിട്ടി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നുമാണ് എഫ്‌ഐആര്‍.

ഞായറാഴ്ച രാത്രി ജെഎന്‍യുവില്‍ പുറത്ത് നിന്നെത്തിയ സംഘം അധ്യാപകരെയും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ക്രൂരമായി തല്ലിചതച്ചിരുന്നു. ഇതിൽ ഐഷി ഘോഷിനും പരിക്കേറ്റിരുന്നു. അതേസമയം ജവഹര്‍ലാല്‍ നെഹ്‍റു സര്‍വകലാശാലയില്‍ നടന്നത് ആസൂത്രിതമായ അക്രമമാണെന്ന് യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് ആരോപിച്ചു. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ തലയ്ക്ക് ഇരുമ്ബ് ദണ്ഡ് കൊണ്ട് അടിയേറ്റ് എയിംസില്‍ ചികിത്സയിലായിരുന്ന ഐഷി, ഇരുപത്തിനാല് മണിക്കൂറിനകം തിരികെ ക്യാമ്ബസിലെത്തി സമരം നയിച്ചു.

ഐഷിയുടെ നെറ്റിയില്‍ ഇരുമ്ബ് ദണ്ഡ് കൊണ്ട് അക്രമികള്‍ തല്ലിയതില്‍ തലയ്ക്ക് ആഴമേറിയ മുറിവുണ്ട്.ചുറ്റികയും ഇരുമ്ബുദണ്ഡും അടക്കമുള്ള മാരകായുധങ്ങളുമായാണ് അവരെല്ലാവരും എത്തിയത്. ജെഎന്‍യു സെക്യൂരിറ്റിയും അക്രമികളും തമ്മില്‍ കൃത്യമായ ബന്ധമുണ്ട്. മാത്രമല്ല, അക്രമം അവസാനിപ്പിക്കാന്‍ അവര്‍ ഇടപെട്ടില്ലെന്നത് വ്യക്തമാണ്’, ഘോഷ് ആരോപിച്ചു.’കഴിഞ്ഞ 4 മുതല്‍ 5 ദിവസങ്ങളായി ചില ആ‌ര്‍എസ്‌എസ് അനുകൂല അധ്യാപകരും ഞങ്ങളുടെ സമരം പൊളിയ്ക്കാനായി ശ്രമം നടത്തുന്നുണ്ടായിരുന്നു.

അവരും അക്രമികളെ അകത്ത് കയറാനും ആക്രമിക്കാനും സഹായിച്ചിട്ടുണ്ട്. ജെഎന്‍യു സെക്യൂരിറ്റിയോടോ ദില്ലി പൊലീസിനോടോ അല്ലാതെ ഞങ്ങളാരോടാണ് സുരക്ഷ ആവശ്യപ്പെടേണ്ടത്? അത് അവരുടെ ഔദാര്യമാണോ? ഉത്തരവാദിത്തമല്ലേ?’, ഐഷി ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button