ന്യൂഡല്‍ഹി: ജഹവര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് നാലംഗ പഠന സമിതിയെ നിയോഗിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് സമിതിയെ നിയോഗിച്ചത്. മഹിള കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിത ദേബ്, മുന്‍ എന്എസ്യുഐ പ്രസിഡന്റ് അമൃത ധവാന്, ഹൈബി ഈഡന് എംപി, നസീര്‍ ഹുസൈന് എന്നിവരാണ് സമിതി അംഗങ്ങള്‍.സമിതി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു.
ഇറാൻ തിരിച്ചടി തുടങ്ങി, അമേരിക്കന്‍ വ്യോമ താവളത്തിനു നേരെ വ്യോമാക്രമണം
സംഭവത്തെക്കുറിച്ചു ഒരാഴ്ചയ്ക്കുള്ളില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് സമിതി റിപ്പോര്‍ട്ട് നല്‍കും. സമിതി അംഗങ്ങള്‍ ബുധനാഴ്ച മുഴുവന്‍ സമയവും കാന്പസില് ചെലവഴിച്ചു വിവരങ്ങള്‍ ശേഖരിക്കുമെന്നും രണ്ടു ദിവസത്തിനുള്ളില്‍ കരട് റിപ്പോര്‍ട്ട് തയാറാക്കുമെന്നും സമിതി അംഗം ഹൈബി ഈഡന് പറഞ്ഞു.വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ അക്രമ സംഭവങ്ങള്‍ക്കെതിരെ പ്രതിഷേധ സമരം ശക്തമായതിനു പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതിനിധി സംഘം ജെഎന്‍യുവിലെത്തുന്നത്.
Post Your Comments