Latest NewsIndia

ജെ.എന്‍.യു. അക്രമം: വിദ്യാര്‍ഥി യൂണിയന്‍ നേതാവ്‌ ഐഷെ ഘോഷിനെ ചോദ്യം ചെയ്യും; ഹാജരാകാന്‍ നിര്‍ദേശം

കഴിഞ്ഞ ഞായറാഴ്‌ച നടന്ന അക്രമത്തില്‍ പങ്കുണ്ടെന്നുകാട്ടി ഒമ്പതു പേരുടെ ചിത്രങ്ങളാണു കഴിഞ്ഞ ദിവസം പോലീസ്‌ പുറത്തുവിട്ടത്‌.

ന്യൂഡല്‍ഹി: ജെ.എന്‍.യു. സംഘര്‍ഷവുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥി യൂണിയന്‍ നേതാവ്‌ ഐഷെ ഘോഷിനെ ചോദ്യം ചെയ്യാന്‍ ഡല്‍ഹി പോലീസ്‌. പോലീസ്‌ ആസ്‌ഥാനത്ത്‌ ഹാജരാകാന്‍ ഐഷെക്ക്‌ ഡല്‍ഹി പോലീസ്‌ നിര്‍ദേശം നല്‍കി.ഇന്നു രാവിലെ ഐ.ടി.ഒയിലെ ആസ്‌ഥാനത്ത്‌ ഹാജരാകാനാണ്‌ ഐഷെ ഉള്‍പ്പെടെയുള്ളവരോട്‌ പോലീസ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. കഴിഞ്ഞ ഞായറാഴ്‌ച നടന്ന അക്രമത്തില്‍ പങ്കുണ്ടെന്നുകാട്ടി ഒമ്പതു പേരുടെ ചിത്രങ്ങളാണു കഴിഞ്ഞ ദിവസം പോലീസ്‌ പുറത്തുവിട്ടത്‌.

ഇതില്‍ ഏഴുപേര്‍ ഇടത്‌ വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളും രണ്ടുപേര്‍ ജെ.എന്‍.യുവിലെ തന്നെ എ.ബി.വി.പി. പ്രവര്‍ത്തകരുമായിരുന്നു. കുറ്റക്കാരെ പിടികൂടാതെ കേസ്‌ അട്ടിമറിക്കാന്‍ പോലീസ്‌ ശ്രമിക്കുകയാണെന്നു വിദ്യാര്‍ഥി യൂണിയന്‍ ആരോപിച്ചതിനു പിന്നാലെയാണുനേതാക്കള്‍ക്ക്‌ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്‌.സംഭവവുമായി ബന്ധപ്പെട്ട്‌ ലഭിച്ച വിഡിയോ ദൃശ്യങ്ങള്‍, വാര്‍ഡന്‍, സെക്യൂരിറ്റി ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ മൊഴികളുടെയും അടിസ്‌ഥാനത്തിലാണു പ്രതിപ്പട്ടിക തയാറാക്കിയതെന്നാണു പോലീസ്‌ പറയുന്നത്‌.

ഇന്ത്യ-പാകിസ്താന്‍ വിഭജനത്തിന് ആര്‍എസ്‌എസിന്റെ ഇടപെടലാണ് കാരണമായതെന്ന വ്യാജ സന്ദേശങ്ങൾ പാഠപുസ്തകത്തിൽ: ഉടൻ നീക്കണമെന്ന് കോടതി

അക്രമവുമായി ബന്ധപ്പെട്ടു വലിയ ഗൂഢാലോചനയാണു നടന്നതെന്നു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ്‌ ഐഷെ ഘോഷ്‌ പറഞ്ഞു. “ഹോസ്‌റ്റലിലുള്ളവരുടെ അവസ്‌ഥ നോക്കാനാണ്‌ ഞാനുള്‍പ്പെടെയുള്ളവര്‍ ഹോസ്‌റ്റലില്‍ പോയത്‌. ആ സമയത്തു സെക്യൂരിറ്റി ജീവനക്കാരോ പോലീസോ അവിടെയുണ്ടായിരുന്നില്ല. പുറത്തുനിന്നു ഗുണ്ടകള്‍ വന്ന്‌ ആക്രമിക്കുകയായിരുന്നു. അഞ്ചിനു സെര്‍വര്‍ ഡൗണായിരുന്നെന്നു പറയുന്നതു കള്ളമാണ്‌. ഇതു സംബന്ധിച്ചു തെളിവുണ്ട്‌. പഴയ ഫീസ്‌ ഘടന വച്ച്‌ സെമസ്‌റ്റര്‍ രജിസ്‌ട്രേഷനു തയാറാണ്‌. നിയമവ്യവസ്‌ഥയില്‍ വിശ്വാസമുണ്ട്‌. ഒരു അനീതിയും ഞങ്ങള്‍ കാണിച്ചിട്ടില്ല.” ഐഷെ ഘോഷ്‌ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button