Latest NewsCricketNewsSports

ഏകദിന ലോകകപ്പിനിടെ ഭാര്യ ബിസിസിഐ അനുവദിച്ചതിലും കൂടുതൽ സമയം ഇംഗ്ലണ്ടിൽ താമസിച്ചെന്ന വാർത്തയോട് പ്രതികരിച്ച് ഇന്ത്യയുടെ ഹിറ്റ്മാൻ

ന്യൂഡൽഹി : തന്റെ കുടുംബത്തെ ആരോപണങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. വിമർശനങ്ങൾ കൊള്ളാനും തള്ളാനുമുള്ള കരുത്തും പക്വതയും തനിക്കുണ്ടെന്നും എന്നാൽ അതിലേയ്ക്ക് കുടുംബത്തെ ഉൾപ്പെടുത്തി വിവാദമുണ്ടാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഹിറ്റ്മാൻ പറഞ്ഞു.  കഴിഞ്ഞ വർഷം ഏകദിന ലോകകപ്പിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് മാസങ്ങൾക്കു ശേഷം താരം പ്രതികരണം നടത്തിയത്. ലോകകപ്പിനിടെ രോഹിതിന്റെ ഭാര്യ റിതിക, ബിസിസിഐ അനുവദിച്ചതിലും കൂടുതൽ സമയം ഇംഗ്ലണ്ടിൽ താമസിച്ചെന്ന് വാർത്തകളുണ്ടായിരുന്നു

‘‘കുടുംബം ഒപ്പം നിൽക്കുന്നത് ‍ഞങ്ങളെ പിന്തുണയ്ക്കാനാണ്. കഥകൾ കെട്ടിച്ചയ്ക്കുന്നത് ആരായാലും അതു മനസ്സിലാക്കണം. വിരാട് കോലിക്കും എന്റെ അതേ അഭിപ്രായമായിരിക്കും എന്നാണ് എന്റെ വിശ്വാസം.’’– രോഹിത് പറഞ്ഞു. രോഹിതിന്റെ ഭാര്യ റിതികയും കോലിയുടെ ഭാര്യ അനുഷ്കയും തമ്മിൽ പിണക്കമുണ്ടെന്നും വാർത്തകൾ പരന്നിരുന്നു.

ഭാര്യ റിതികയും മകൾ സമെയ്റയും ജീവിതത്തിലേക്കു വന്നതോടെ താൻ ഒരു പുതിയ മനുഷ്യനായി മാറിയെന്നും രോഹിത് പറഞ്ഞു. ‘എന്നെക്കുറിച്ച് മറ്റുള്ളവർ പറയുന്ന അനാവശ്യ കമന്റുകളെ ഞാനിപ്പോൾ ശ്രദ്ധിക്കാറില്ല. ക്രിക്കറ്റ് ഇല്ലെങ്കിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ താൽപര്യപ്പെടാറുള്ളത്. അവർ എനിക്ക് സ്നേഹവും സന്തോഷവും തരുന്നു..’’– രോഹിത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button