ദുബായ്: പാക്കിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആറു റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണർ രോഹിത് ശർമ റൺസ് ഒന്നുമെടുക്കാതെ പുറത്തായപ്പോൾ , സഹ ഓപ്പണർ കെഎൽ. രാഹുൽ മൂന്നു റൺസെടുത്ത് പുറത്തായി. രണ്ട് ഓവർ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 14 റൺസ് എന്ന നിലയിലാണ് ഇന്ത്യ. വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവർ ക്രീസിൽ.
പാക്കിസ്ഥാന്റെ പേസ് ബോളർ ഷഹീൻ അഫ്രീദി രോഹിത്, രാഹുൽ എന്നിവരുടെ വിക്കറ്റുകൾ നേടി. തന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ രോഹിത് ശർമയെ എൽബിയിൽ കുരുക്കി ഗോൾഡൻ ഡക്കാക്കിയാണ്വിക്കറ്റ് നേടിയാണ് അഫ്രീദി ആദ്യം ഇന്ത്യയെ ഞെട്ടിച്ചത്. ഐപിഎലിൽ മികച്ച ഫോമിലായിരുന്ന രാഹുലിനെ തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽത്തന്നെ അഫ്രീദി പുറത്താക്കി. ഇതോടെ രണ്ടിന് ആറു റൺസ് എന്ന നിലയിലായി ഇന്ത്യ.
നേരത്തെ, ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇഷാൻ കിഷനു പകരം സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു. ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവരും ടീമിലുണ്ട്. ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരാണ് പേസ് ബോളർമാർ.
Post Your Comments