ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിർത്തി. 865 റേറ്റിംഗ് പോയിന്റുമായി കോഹ്ലി രണ്ടാം സ്ഥാനത്താണ്. എട്ട് പോയിന്റുകളുടെ വ്യത്യാസത്തിൽ പാകിസ്താൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ബാബർ അസം ആണ് ഒന്നാം സ്ഥാനത്ത്. എക്ദിന ബാറ്റിംഗ് റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം നേടിയത് രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രമാണ്.
ഓപ്പണർ ശിഖർ ധവാൻ 706 പോയിന്റുമായി ന്യൂസിലന്റിന്റെ മാർട്ടിൻ ഗുപ്റ്റിലിന് പിന്നിലാക്കി 18-ാം സ്ഥാനത്താണ്. ഏകദിന ബൗളിംഗ് റാങ്കിങ്ങിൽ 690 പോയിന്റുമായി ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനം നിലനിർത്തി. ന്യൂസിലാന്റ് ഇടംകൈയ്യൻ പേസർ ട്രെന്റ് ബോൾട്ട് 737 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഒമ്പതാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജ മാത്രമാണ് ഓൾ റൗണ്ടർമാരിൽ ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ താരം.
Post Your Comments