മുംബൈ: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരം ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിനാണ് മത്സരം. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാനിറങ്ങുമ്പോൾ ആശ്വാസ ജയം തേടിയാണ് വിൻഡീസ് ഇറങ്ങുന്നത്. സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിക്കും റിഷഭ് പന്തിനും വിശ്രമം അനുവദിച്ചിട്ടുണ്ട്.
നായകൻ രോഹിത്തിനൊപ്പം യുവതാരം റുതുരാജ് ഗെയ്ക്‌വാദ് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. ഇതോടെ, ഇഷാന്‍ കിഷന്‍ മധ്യനിരയിലേക്കിറങ്ങും. കോഹ്‌ലിക്ക് പകരമെത്തുക ശ്രേയസ് അയ്യരായിരിക്കും. വെങ്കടേഷ് അയ്യര്‍ക്ക് പകരം ദീപക് ഹൂഡയും ദീപക് ചഹറിന് പകരം ഷാര്‍ദുല്‍ ഠാക്കൂറും ഭുവനേശ്വര്‍ കുമാറിന് പകരം ആവേശ് ഖാനും യുസ്‌വേന്ദ്ര ചഹലിന് പകരം കുല്‍ദീപ് യാദവും ആദ്യ ഇലവനിൽ ഇടം നേടിയേക്കും. അതേസമയം, വിന്‍ഡീസ് ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. ബാറ്റര്‍മാരുടെ മങ്ങിയ പ്രകടനമാണ് കരീബിയന്‍ ടീമിന്റെ പ്രതിസന്ധി.
Read Also:- രക്തസമ്മർദ്ദം കുറയ്ക്കാൻ തണ്ണിമത്തൻ!
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, റിതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ഷാര്‍ദുല്‍ ഠാക്കൂര്‍, ഹല്‍ഷല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, രവി ബിഷ്‌ണോയ്.
Post Your Comments