കണ്ണൂർ : വാഹനാപകടത്തിൽ കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ ചെറുകുന്ന് പള്ളിച്ചാലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മുംബൈ മദര്‍തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗം സിസ്റ്റര്‍ സുഭാഷി എംസി (72)യാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു
Also read : ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകള്‍ എവിടെയുണ്ടെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍
പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. കോട്ടയത്തുനിന്നും മംഗലാപുരത്തേക്കു പോകുകയിരുന്ന കാർ കാസര്‍ഗോഡ് നിന്ന് മലപ്പുറത്തേക്ക് പോയ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സിസ്റ്ററിന്റെ സഹോദരി ലീലാമ്മയുടെ മകന് ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച ഡോണ്‍ ബോസ്കോ (55), ഭാര്യ ഷൈലമ്മ (47), മകന് ഷിബിന്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. മുംബൈയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ നാട്ടിലെത്തിയത്.
Post Your Comments