Latest NewsCricketNewsIndiaSports

മഴ പെയ്ത് നന‌ഞ്ഞ പിച്ചുണക്കാൻ തേപ്പു പെട്ടിയും, ഹയർ ഡ്രൈയറും, സോഷ്യൽ മീഡിയിൽ പൊങ്കാല

ഗുവാഹത്തി: ഇന്ത്യ ശ്രീലങ്ക ആദ്യ ക്രിക്കറ്റ് പോരാട്ടം മഴയിൽ ഒലിച്ചുപോയിരുന്നു. എന്നാൽ പിച്ച് ഉണക്കാന്‍ ഹെയർ ഡ്രൈയറും അയൺ ബോക്സും പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതിനെച്ചൊല്ലിയാണ് ഇപ്പോൾ വിവാദം പുകയുന്നത്. ഗുവാഹത്തിയിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരമാണ് ടോസിനു തൊട്ടുപിന്നാലെ പെയ്ത കനത്ത മഴയിൽ ഉപേക്ഷിക്കേണ്ടിവന്നത്.

മഴ മാറിയ നേരത്ത് പിച്ചുണക്കാൻ ഹെയർ ഡ്രൈയറും അയൺ ബോക്സും പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതായി ആരാധകർ കണ്ടെത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡയകളിൽ വൈറലാകുന്നത്. ഇതിന്റെ ചിത്രങ്ങൾ സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ആരാധകർ കനത്ത വിമർശനം ഉയർത്തുകയും ചെയ്തു. ലോകത്തെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിലൊന്നായ ബിസിസിഐ സംഘടിപ്പിച്ച മത്സരത്തിലാണ്, പിച്ചുണക്കാന്‍ ഹെയർ ഡ്രൈയർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചു എന്നാണ് പരിഹാസം.

മഴ മാറിയതിനു പിന്നാലെ റോളറും വാക്വം ക്ലീനറും ഉപയോഗിച്ചാണ് ആദ്യം പിച്ച് ഉണക്കാൻ ശ്രമം നടന്നത്. ഇതിനു പിന്നാലെ അംപയർമാരായ ഷംസുദ്ദീൻ, നിതിൻ മേനോൻ, അനിൽ കുമാർ ചൗധരി എന്നിവർ പരിശോധന നടത്തിയെങ്കിലും മത്സരം നടത്താൻ സാധിക്കില്ലെന്ന് വിലയിരുത്തി മടങ്ങി.

ഇതിനു പിന്നാലെ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി, ക്യാപ്റ്റൻ വിരാട് കോലി തുടങ്ങിയവരുമായി അംപയർമാർ സംസാരിച്ചു. തുടർന്ന് കോലി നേരിട്ടെത്തി ഗ്രൗണ്ട് പരിശോധിച്ചു. ഇതിനിടെയാണ് മത്സരം നടത്താനുള്ള അവസാനവട്ട ശ്രമത്തിനിടെ ഹെയർ ഡ്രൈയറും അയൺ ബോക്സും പോലുള്ള ഉപകരണങ്ങൾ പിച്ചുണക്കാൻ ഉപയോഗിച്ചത്. എന്തിനാണ് ഇത്തരമൊരു ശ്രമം നടത്തിയത് എന്നതിനാണ് ആരാധകർ കൗതുകത്തോടെ ഇപ്പോൾ ഉത്തരം തേടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button