തിരുവനന്തപുരം: 2018 ലെ മഹാപ്രളയകാലത്ത് ബ്ളോക്ക് പഞ്ചായത്തുകള്‍ മുന്‍ വര്‍ഷത്തെ പദ്ധതിവിഹിതത്തിന്റെ ബാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ നടന്നത് വന്‍ സാമ്പത്തിക തിരിമറിയെന്ന് റിപ്പോർട്ട്. അക്കൗണ്ടില്‍ ചെലവഴിക്കാതെ കിടന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് അടച്ചതായി രേഖയുണ്ടാക്കി, തുക ഉദ്യോഗസ്ഥര്‍ കൈക്കലാക്കി തട്ടിപ്പ് നടത്തിയതായാണ് വിവരം.. തിരുവനന്തപുരത്ത് നേമം ബ്ളോക്ക് പഞ്ചായത്ത് ഓഫീസില്‍ മാത്രം 3.5 ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്.
പദ്ധതി വിഹിതത്തില്‍ ചെലവഴിക്കാതെ ബാക്കിയുള്ള തുകയ്‌ക്ക് ഡി.ഡി എടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനായിരുന്നു 2018 സെപ്തംബറിലെ ഉത്തരവ്. ബ്ളോക്ക് ഡവലപ്മെന്റ് ഓഫീസര്‍ ആണ് തുക കണക്കാക്കി, പണം ദുരിതാശ്വാസ നിധിക്കു കൈമാറേണ്ടിയിരുന്നത്. എന്നാല്‍ നേമം ബ്ളോക്ക് പഞ്ചായത്തില്‍ അക്കൗണ്ടിലെ ബാക്കിയായ 3.5 ലക്ഷം രൂപ ബാങ്കില്‍ നിന്ന് ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ച ശേഷം ക്യാഷ് ബുക്കില്‍ തുക എഴുതുകയും, പ്രളയ ദുരിതാശ്വാസ നിധി എന്ന് രേഖപ്പെടുത്തുകയും ചെയ്തു. കൈവശമെത്തിയ പണം ഉദ്യോഗസ്ഥര്‍ എങ്ങനെ വീതംവച്ചുവെന്ന് അന്വേഷിക്കുന്നതേയുള്ളൂ.
ഇതിനെക്കുറിച്ചുള്ള റിപ്പോർട്ട് ഇപ്പോൾ ഗ്രാമവികസന കമ്മിഷണറുടെ മേശപ്പുറത്താണ്.ആഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നാണ് ഗ്രാമവികസന കമ്മിഷണര്‍ എൻ പദ്മകുമാർ അറിയിച്ചിരിക്കുന്നത്. പദ്ധതി വിഹിതത്തില്‍ രണ്ടു ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ മിച്ചം വരുന്ന ബ്ളോക്കുകളുണ്ട്. റോഡ്, പാലം, ഭവനനിര്‍മ്മാണം ഉള്‍പ്പെടെ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഹിതം ലഭിക്കുന്ന ബ്ലോക്കുകളുടെ അക്കൗണ്ടിലാണ് കൂടുതല്‍ തുക ശേഷിക്കാറ്. നേമത്ത് നടന്നതു പോലെ പല ബ്ളോക്ക് പഞ്ചായത്തുകളിലും ലക്ഷങ്ങളുടെ ക്രമക്കേട് നടന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.
ഗ്രാമവികസന വകുപ്പിനു കീഴിലെ ആഭ്യന്തര വിജിലന്‍സ് വിഭാഗത്തിന്റെ ആഡിറ്റില്‍ നേരത്തെ കണ്ടെത്താതിരുന്ന നേമത്തെ തട്ടിപ്പ് രണ്ടാഴ്‌ച മുമ്ബ് ലോക്കല്‍ ഫണ്ട് ആഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് പുറത്തായത്. ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കിയതിന് ഡി.ഡിയുടെ കോപ്പിയോ വൗച്ചറോ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതിരുന്നതോടെയാണ് കള്ളം പൊളിഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ചെക്ക് ഉപയോഗിച്ചാണ് പണം പിന്‍വലിച്ചതെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
Post Your Comments