ദിവസേനയുള്ള കൊവിഡ് പോസിറ്റീവ് കണക്ക് 42,000വും കടന്ന് മുന്നോട്ടു പോകുമ്ബോള്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി നടന്‍ ഷെയ്‍ന്‍ നിഗം. പ്രളയത്തിലും ഓഖിയിലുമൊക്കെ ഒരുമിച്ചുനിന്നവര്‍ കൊവിഡിനെ മറികടക്കാനും അങ്ങനെതന്നെ പ്രയത്നിക്കണമെന്ന്
ഷെയ്‍ന്‍ ഓര്‍മ്മപ്പെടുത്തുന്നു.
Also Read:നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ റോക്കറ്റ് ശനിയാഴ്ച ഭൂമിയിൽ വീഴും
‘സര്‍ക്കാര്‍ പറയുന്ന നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ വളരെ വിജയകരമായി നമുക്ക് രോഗവ്യാപനം കുറക്കാന്‍ സാധിക്കും. അതിനോടൊപ്പം നമ്മള്‍ ദിവസവും കാണുന്ന ഈ കണക്കുകള്‍ കുറഞ്ഞു ‘0’ എത്തും വരെ നമുക്ക് ഒന്നിച്ചു നിന്ന് പോരാടാം. ഒന്നിച്ചു നിന്ന് അതിജീവിച്ചിട്ടുണ്ട് ഇതിന് മുന്‍പ് ഒരുപാട്
പ്രതിസന്ധികളില്‍.പ്രളയത്തെ അതിജീവിച്ചു, ഓഖിയെ അതിജീവിച്ചു. കൊവിഡിനെയും അതിജീവിക്കാനാകും. കൂട്ടായ പ്രയത്നം കൊണ്ട് മാത്രം’, ഷെയ്‍ന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടെസ്റ്റ്
പോസിറ്റിവിറ്റി നിരക്ക് 27.28 ആണ്. അതേസമയം എട്ടാം തീയതി മുതല്‍ 16 വരെ സംസ്ഥാനത്ത് സമ്ബൂര്‍ണ്ണ ലോക്ക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments