Latest NewsKeralaNews

ദേശീയമാധ്യമങ്ങൾ സത്യം പറയുമ്പോൾ മലയാള മാധ്യമങ്ങൾ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്: ജെ.എന്‍.യു അക്രമത്തില്‍ കെ.സുരേന്ദ്രന്‍

ന്യൂഡല്‍ഹി•ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയില്‍ കോൺഗ്രസ്സും ഇടതുസംഘടനകളും നടത്തിയ ഭീകരമായ അക്രമങ്ങളെ വെള്ളപൂശുന്ന വ്യാജവാർത്തകളാണ് കേരളത്തിലെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

ദേശീയമാധ്യമങ്ങൾ സത്യം പറയുമ്പോൾ മലയാള മാധ്യമങ്ങൾ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു .ജിഹാദികളുടെ പ്രചാരകരായി മലയാളമാധ്യമങ്ങൾ മാറുന്നത് കാണാതിരിക്കാനാവില്ല. അധ്യാപകരേയും വിദ്യാർത്ഥികളേയും ക്രൂരമായി അക്രമിച്ചത് ഇടതു ജിഹാദി കോൺഗ്രസ്സ് സംഘമാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

മാരകായുധങ്ങളുമായി ജെ എൻ യുവിൽ എ. ബി. വി. പി പ്രവർത്തകരെ ആക്രമിക്കുന്ന ഇടതു ജിഹാദി തെമ്മാടികൾ എന്ന പേരില്‍ ഒരു വീഡിയോയും മറ്റൊരു പോസ്റ്റില്‍ സുരേന്ദ്രന്‍ പങ്കുവച്ചിട്ടുണ്ട്.

https://www.facebook.com/KSurendranOfficial/videos/843199669466980/

shortlink

Related Articles

Post Your Comments

Related Articles


Back to top button