കൊച്ചി; പ്രളയ ഫണ്ട് തട്ടിപ്പിന് പുറമെ അര്‍ഹതയില്ലാത്തവര്‍ക്കും നഷ്ടപരിഹാരം നല്‍കിയെന്ന് റിപ്പോര്‍ട്ട്. അക്കൗണ്ട് നമ്പര്‍ എഡിറ്റ് ചെയ്താണ് തുക നല്‍കിയത്. ധനകാര്യപരിശോധന വിഭാഗത്തിന്റെ അന്വേഷണം വേണമെന്നാണ് ശുപാര്‍ശ. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ കൗശിക് ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
എഡിറ്റ് ചെയ്ത നമ്പറുകളുടെ ലിസ്റ്റ് ആവശ്യപ്പെട്ടിട്ടും ട്രഷറി ഡയറക്ടറേറ്റ് നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ധനകാര്യ പരിശോധന നവിഭാഗത്തിനെ കൊണ്ട് അന്വേഷിപ്പിച്ചാലെ അനര്‍ഹര്‍ക്ക് ലഭിച്ച തുകയെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍.
read also: വീട്ടിൽ തുടരുന്ന കോവിഡ് ബാധിതർ ശ്രദ്ധിക്കുക! ചുണ്ടിൽ നീല നിറം വന്നാൽ ഉടനടി ചികിത്സ തേടണം
അതേസമയം റിപ്പോര്‍ട്ടിന്റെ ചുരുക്കരൂപം മാത്രമേ ലഭിച്ചിട്ടുള്ളുവെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ഓഫീസ് വ്യക്തമാക്കി. പൂര്‍ണമായ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പരിശോധനയ്ക്കുള്ള ശുപാര്‍ശ സഹിതം ധനകാര്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും.
Post Your Comments