Latest NewsKeralaIndia

അണക്കെട്ടുകള്‍ തുറന്നിട്ടും കരകവിയാതെ പെരിയാര്‍: 2018 ലെ മഹാപ്രളയം മനുഷ്യനിർമ്മിതമെന്ന ആരോപണം ശരിവെക്കുന്നതോ?

2018ല്‍ ​പു​ഴ പെ​രു​മ​ഴ​യി​ല്‍ നി​റ​ഞ്ഞ അ​വ​സ്ഥ​യി​ല്‍ വേ​ലി​യേ​റ്റ​വും വേ​ലി​യി​റ​ക്ക​വും ക​ണ​ക്കി​ലെ​ടു​ക്കാ​തെ അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്ന​താ​ണ്​ മ​ഹാ​പ്ര​ള​യ​ത്തി​ന്​ ഇ​ട​യാ​ക്കി​യ​ത്​.

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ര​ണ്ട്​ അ​ണ​ക്കെ​ട്ടു​ക​ള്‍ ഒ​രേ​സ​മ​യം തു​റ​ന്നി​ട്ടും കാ​ര്യ​മാ​യി ജ​ല​നി​ര​പ്പ്​ ഉ​യ​രാ​തെ പെ​രി​യാ​ര്‍ ന​ദി. 2018ല്‍ ​എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 34.62 ല​ക്ഷം വ​രു​ന്ന ജ​ന​സം​ഖ്യ​യി​ല്‍ പ​കു​തി​യെ​യും മ​ഹാ​പ്ര​ള​യ​ത്തി​ല്‍ മു​ക്കി​യ ന​ദി​യാ​ണ്​ ഇ​ക്കു​റി കാ​ര്യ​മാ​യ അ​ന​ക്ക​മി​ല്ലാ​തെ ഒ​ഴു​കു​ന്ന​ത്. അ​ണ​ക്കെ​ട്ടു​ക​ളു​ടെ കൈ​കാ​ര്യ​ത്തി​ല്‍ വ​ന്ന വീ​ഴ്​​ച​യാ​ണ് അ​ന്ന്​ പ്ര​ള​യ​ത്തി​ന്​ കാ​ര​ണ​മാ​യ​തെ​ന്ന ച​ര്‍​ച്ച​ക​ള്‍ ഇ​തോ​ടെ വീ​ണ്ടും ഉ​യ​ര്‍​ന്നു. അന്ന് എംഎം മണിക്കും സർക്കാരിനുമെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നത്.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍​നി​ന്ന്​ മ​ണി​ക്കൂ​റി​ല്‍ 3.15 ല​ക്ഷം ക്യു​ബി​ക്​ മീ​റ്റ​റും ഇ​ട​മ​ല​യാ​റി​ല്‍​നി​ന്ന്​ 4.62 ല​ക്ഷം ക്യു​ബി​ക്​ മീ​റ്റ​റും ജ​ല​മാ​ണ്​ മ​ഹാ​ന​ദി​യി​ലേ​ക്ക്​ ഒ​ഴു​ക്കു​ന്ന​ത്. ര​ണ്ടി​ട​ത്തു​നി​ന്നും ജ​ലം ഒ​രു​മി​ക്കു​ന്ന കോ​ത​മം​ഗ​ലം ഭൂ​ത​ത്താ​ന്‍​കെ​ട്ട്​ ബാ​രി​യ​റി​ലൂ​ടെ സെ​ക്ക​ന്‍​ഡി​ല്‍ 850 ക്യു​ബി​ക്​ മീ​റ്റ​ര്‍ ജ​ലം പെ​രി​യാ​റി​ലൂ​ടെ ഒ​ഴു​കു​ന്നു. രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ്​ ഇ​ടു​ക്കി ജ​ലം ഭൂ​ത​ത്താ​ന്‍​കെ​ട്ടി​ല്‍ എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്​​ച പു​ല​ര്‍​ച്ച ആ​റി​ന്​ ഇ​ട​മ​ല​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ്​ 165.7 മീ​റ്റ​റാ​യി​രു​ന്നു. 169 മീ​റ്റ​റാ​ണ്​ അ​ണ​ക്കെ​ട്ട്​ നി​റ​യു​ന്ന പ​രി​ധി.

90.63 ശ​ത​മാ​ന​വും നി​റ​ഞ്ഞ അ​ണ​ക്കെ​ട്ട്​​ തു​ട​ക്ക​ത്തി​ല്‍ ര​ണ്ട്, മൂ​ന്ന്​ ഷ​ട്ട​റു​ക​ള്‍ 50 സെന്‍റി​മീ​റ്റ​ര്‍ വീ​ത​മാ​ണ്​​ ഉ​യ​ര്‍​ത്തി​യ​ത്. എ​ട്ട്​ മ​ണി​യോ​ടെ 80 സെന്‍റി​മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി. ജ​ല​മൊ​ഴു​കി ആ​റു​മ​ണി​ക്കൂ​ര്‍ പി​ന്നി​ട്ട്​ ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​ക്ക്​ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 165.66 മീ​റ്റ​റി​ല്‍ എ​ത്തി. മ​ണി​ക്കൂ​റി​ല്‍ ഒ​രു സെന്‍റി​മീ​റ്റ​ര്‍ വീ​ത​മാ​ണ്​ അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം കു​റ​ഞ്ഞ​ത്. വൈ​കീ​ട്ട്​ നാ​ലോ​ടെ 165.63 മീ​റ്റ​റി​ലേ​ക്ക്​ ജ​ല​നി​ര​പ്പ്​ താ​ഴ്​​ന്നു. അ​ണ​ക്കെ​ട്ട്​ തു​റ​ന്ന്​ അ​ധി​കം വൈ​കാ​തെ കു​ട്ടമ്പു​ഴ മേ​ഖ​ല​യി​ല്‍ 30 സെന്‍റി​മീ​റ്റ​ര്‍ മാ​ത്ര​മാ​ണ്​ പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍​ന്ന​ത്.

പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ്​ അ​ള​ക്കു​ന്ന കാ​ല​ടി, മം​ഗ​ല​പ്പു​ഴ, മാ​ര്‍​ത്താ​ണ്ഡ​വ​ര്‍​മ എ​ന്നി​വി​ട​ങ്ങ​ളി​ലെ റീ​ഡി​ങി​ലും ജ​ല​നി​ര​പ്പി​ല്‍ വ്യ​തി​യാ​നം കാ​ണി​ച്ചി​ല്ല. പ്ര​ള​യ മു​ന്ന​റി​യി​പ്പ്​ അ​ള​വി​നെ​ക്കാ​ള്‍ ഏ​റെ താ​ഴെ​യാ​ണ്​ ഇ​വി​ടെ ജ​ല​നി​ര​പ്പ്. കാ​ല​ടി​യി​ല്‍ 2.225 മീ​റ്റ​റാ​ണ്​ വൈ​കീ​ട്ട്​ ആ​റി​ന്​ ജ​ല​നി​ര​പ്പ്. 5.50 മീ​റ്റ​റി​ലാ​ണ്​ പ്ര​ള​യ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ക. 2018ല്‍ ​പു​ഴ പെ​രു​മ​ഴ​യി​ല്‍ നി​റ​ഞ്ഞ അ​വ​സ്ഥ​യി​ല്‍ വേ​ലി​യേ​റ്റ​വും വേ​ലി​യി​റ​ക്ക​വും ക​ണ​ക്കി​ലെ​ടു​ക്കാ​തെ അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്ന​താ​ണ്​ മ​ഹാ​പ്ര​ള​യ​ത്തി​ന്​ ഇ​ട​യാ​ക്കി​യ​ത്​. ഇ​ക്കു​റി ഇ​ട​മ​ല​യാ​ര്‍ റെ​ഡ്​ അ​ല​ര്‍​ട്ട്​ പ​രി​ധി​യാ​യ 166.30 മീ​റ്റ​റി​ല്‍ എ​ത്തും​മു​മ്പ്​ നീ​ല അ​ല​ര്‍​ട്ട്​ പ​രി​ധി​യാ​യ 165.8 മീ​റ്റ​റി​ല്‍​ത​ന്നെ തു​റ​ന്നു.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍​നി​ന്ന്​ ഇ​നി കൂ​ടു​ത​ല്‍ തു​റ​ന്നു​വി​ടേ​ണ്ടി​വ​ന്നാ​ലും പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ്​ കാ​ര്യ​മാ​യി ഉ​യ​രാ​തെ ഇ​തി​ലൂ​ടെ നി​ല​നി​ര്‍​ത്താം. വേ​ലി​യി​റ​ക്ക സ​മ​യ​മാ​യ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ ഇ​ട​മ​ല​യാ​ര്‍​ ജ​ല​വും ബു​ധ​നാ​ഴ്​​ച പു​ല​ര്‍​ച്ച 12.40 മു​ത​ല്‍ അ​ഞ്ച് വ​രെ ഇ​ടു​ക്കി ജ​ല​വും ക​ട​ലി​ലും വേമ്പ​നാ​ട്ട്​​ കാ​യ​ലി​ലു​മാ​യി എ​ത്തും​വി​ധ​മാ​ണ് ഇ​ക്കു​റി​ അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button