മലപ്പുറം: താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിൽ ജെയ്സൽ എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. പ്രളയകാലത്ത് ജെയ്സൽ തന്റെ മുതുക് ചവിട്ടു പടിയാക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ഇയാളുടെ ആ ചിത്രം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.
read also: തിരുവാഭരണ കവര്‍ച്ച : താൽക്കാലിക ജോലിക്കെത്തിയ പൂജാരി അറസ്റ്റില്‍
2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം പുറം കാട്ടിക്കൊടുത്ത് ജെയ്സൽ ശ്രദ്ധേയനായിരുന്നു. ജെയ്സൽ ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയാണെന്നും 5000 രൂപ വാങ്ങിയെടുത്തെന്നും പരാതിയിൽ പറയുന്നു.
Post Your Comments