ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ യൂസുഫ്പൂര്‍ സേവായത്ത് ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ 5 പേര്‍ കൊല്ലപ്പെട്ട നിലയില്‍. കുട്ടികളടക്കമുള്ളവരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിജയ് ശങ്കര്‍ തിവാരി (65), മകന്‍ സോംദത്ത് തിവാരി (30), മരുമകള്‍ സോണി (28), പേരക്കുട്ടികളായ കന്‍ഹ (7), കുഞ്ച് (5) എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. തിവാരി ജോലി ചെയ്തിരുന്നത് സൂറത്തിലായിരുന്നുവെന്നും കുടുംബത്തോടൊപ്പം പുതുവത്സരം ആഘോഷിക്കാനാണ് സ്വന്തം ഗ്രാമത്തില്‍ എത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പോലീസിനെ അറിയിച്ചത്. മൃതദേഹങ്ങളിലുണ്ടായിരിക്കുന്ന മുറിവുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊലയ്ക്ക് ഉപയോഗിച്ചത് മൂര്‍ച്ചയേറിയ ആയുധങ്ങളും ദണ്ഡുകളുമാണെന്ന് അനുമാനിക്കുന്നതായി പൊലീസ് വ്യക്തമാക്കി. സോംദത്തിന്റെ സഹോദരന്‍ സുധാകര്‍ തിവാരി സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സോറണ്‍ പോലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍ കുമാര്‍ സിംഗ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments