ദില്ലി: ജെഎൻയുവിൽ സംഘർഷം, യൂണിയൻ അധ്യക്ഷയായ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ (ജെ.എന്‍.യു.എസ്.യു) പ്രസിഡന്റ് ഐഷി ഘോഷിനെയാണ് ക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തിന് പിന്നിൽ എബിവിപിയെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. തലക്ക് പരിക്കേറ്റ ഐഷി ഘോഷിനെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാമ്പസിനുള്ളില്‍ വെച്ചാണ് മര്‍ദനമേറ്റത്. ക്യാമ്പസിന് പുറത്തുള്ളവരും മര്‍ദിച്ചതായി പരാതിയുണ്ട്. അധ്യാപക സംഘടന നടത്തിയ പരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്.
Post Your Comments