Latest NewsKeralaIndiaNews

കേരളം പാസാക്കിയ സംയുക്ത പ്രമേയം രാഷ്ട്രീയ ഗിമ്മിക്കെന്ന് കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു

തിരുവനന്തപുരം: കേരളം പാസാക്കിയ സംയുക്ത പ്രമേയം രാഷ്ട്രീയ ഗിമ്മിക്കെന്ന് കിരണ്‍ റിജിജു.പൗരത്വ നിയമ ഭേദഗതിയില്‍ ബിജെപിയുടെ സംസ്ഥാനത്തെ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്ക് തുടക്കം കുറിക്കാന്‍ സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് സര്‍ക്കാരിനെ വിമര്‍ശിച്ചത്.

പൗരത്വ നിയമ ഭേദഗതി മുസ്ലീംങ്ങള്‍ക്ക് എതിരല്ലെന്നും കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു.അനധികൃത കുടിയേറ്റക്കാരെ മാറ്റി നിര്‍ത്താനാണ് ഇത്തരമൈാരു നിയമം പാസാക്കിയത്. തമിഴ് അഭയാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും വേണമെങ്കില്‍ വേറേ നിയമം ഉണ്ടാക്കാം. മുമ്പ് പാകിസ്ഥാനി ഗായകന്‍ അദ്‌നാന്‍ സമിക്ക് പൗരത്വം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം നല്ല മുസ്ലീം ആയിരുന്നു എന്നും കിരണ്‍ റിജിജു പ്രതികരിച്ചു.

ഭവന സമ്പര്‍ക്ക പരിപാടിക്കായി തന്റെ വസതിയില്‍ എത്തിയ കിരണ്‍ റിജിജുവിനോട് നിയമ ഭേദഗതിയോടുള്ള വിയോജിപ്പ് ജോര്‍ജ് ഓണക്കൂര്‍ അറിയിച്ചു. ആറ് മതങ്ങളെ മാത്രം ഉള്‍പ്പെടുത്തിയതാണ് പ്രശ്‌നത്തിന് കാരണമെന്ന് ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button