UAELatest NewsNewsGulf

യുഎഇയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ദുബായ് : യുഎഇയിൽ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയും, ക്ലാസിക്‌ വിഷൻ ഗ്ലാസ്‌ ആൻഡ് അലൂമിനിയം ഇൻസ്റ്റാളേഷൻ കമ്പനിയിൽ അലൂമിനിയം ഫിറ്ററായിരുന്ന സിറിൽ മാർഷൽ (30) ആണ് മരിച്ചത്.

Also read : യുഎഇയിൽ മഴയ്ക്കു സാധ്യത : കാലാവസ്ഥ മുന്നറിയിപ്പ്

ദുബായിയിൽ  അൽഖൂസിലുള്ള ജോലി സ്ഥലത്തു ഇന്നു പുലർച്ചെയായിരുന്നു അപകടം. സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. നെപ്പോളിയൻ മാർഷൽ – തങ്കമ്മ എന്നിവരുടെ മകനാണ്. ഭാര്യ: സൗമ്യ, മകൾ : ജ്യുവൽ എസ്‌.സിറിൽ(നാലു വയസ്)

shortlink

Related Articles

Post Your Comments

Related Articles


Back to top button