Latest NewsNewsIndia

കോട്ട ശിശുമരണം; ആശുപത്രിയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തി അന്വേഷണ സമിതി റിപ്പോര്‍ട്ട്

ജയ്പുര്‍: രാജസ്ഥാന്‍ കോട്ടയിലെ ശിശുമരണങ്ങളുമായി ബന്ധപ്പെട്ട് കോട്ട സര്‍ക്കാര്‍ ആശുപത്രിയുടെ ദയനീയാവസ്ഥ വെളിപ്പെടുത്തി അന്വേഷണ സമിതി റിപ്പോര്‍ട്ട്. കുഞ്ഞുങ്ങള്‍ തണുത്ത് മരവിച്ചാണ് മരിച്ചതെന്നാണ് അന്വഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ കുറച്ച ദിവസങ്ങളായി ജെകെ ലോണ്‍ ആശുപത്രിയില്‍ ആകെ മരണപ്പെട്ടത് 107 കുരുന്നുകളാണ്. ഇതിനെത്തുടര്‍ന്നാണ് ശിശുമരണങ്ങളെ കുറിച്ച് പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്.

കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ആശുപത്രിയിലുണ്ടായിരിക്കേണ്ട പ്രാഥമിക സജ്ജീകരണങ്ങള്‍ പോലും കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. ഇതാണ് അതി വേഗം മരണ സംഖ്യ ഇയരാന്‍ കാരണമായത്.ഹൈപ്പോതെര്‍മിയ(ശരീരത്തിലെ ചൂട് അതിവേഗം നഷ്ടപ്പെടുന്ന അവസ്ഥ)യാണ് കോട്ടയിലെ ശിശുമരണത്തിന് കാരണം.താപനില കുറയ്ക്കാന്‍ ആശുപത്രിയില്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പോലും ആശുപത്രിയില്‍ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു

.കുഞ്ഞുങ്ങളുടെ ശരീരോഴ്മാവ് 35ഡിഗ്രി സെല്‍ഷ്യസിലും താവെ എത്തിയിരുന്നു. സാധാരണയായി കുഞ്ഞുങ്ങള്‍ക്ക് വേണ്ടതാകട്ടെ 37 ഡിഗ്രി സെല്‍ഷ്യസും. എന്നാല്‍ ശരിര താപ നില കുറഞ്ഞിട്ടും അത് നിലനിര്‍ത്താനുള്ള സംവിധാനങ്ങള്‍ ഒന്നും തന്നെ ജെകെ ലോണ്‍ ആശുപത്രിയില്‍ ഇല്ലായിരുന്നു.ശരീര ഊഷ്മാവ് സാധാരണ നിലയിലെത്തും വരെ ഹീറ്ററുകള്‍ ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തിന് ചൂട് നല്‍കണം. എന്നാല്‍ ഇത്തരം ഒരു ഉപകരണവും ആശുപത്രയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല.
ശൈത്യകാലമാകുമ്പോള്‍ ഇവിടെ മരണം പതിവാണ്. എന്നിട്ടും ആശുപത്രി അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് ശിശുമരണ നിരക്ക് ഉയര്‍ന്നത്.

ആശുപത്രിയിലുള്ള 28 നെബുലൈസറുകളില്‍ 22 എണ്ണവും 111 ഇന്‍ഫ്യൂഷന്‍ പമ്പുകളില്‍ 81 എണ്ണവും പ്രവര്‍ത്തിക്കുന്നില്ല. ആശുപത്രിയിലെ പാരാ മോണിറ്ററുകളുടെയും പള്‍സ് ഓക്‌സിമെറ്റേഴ്‌സിന്റെയും അവസ്ഥയും പ്രവര്‍ത്തന രഹിതമാണ്.ആശുപത്രിയിലെ ഐസിയു അണുവിമുക്തമാക്കിട്ട് മാസങ്ങളായെന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. ആശുപത്രിക്ക് വേണ്ട ഫണ്ട് കൃത്യമായി അനുവദിച്ചിട്ടും ഉപകരണങ്ങള്‍ വാങ്ങിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button