ജയ്പുർ: രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണം ആവർത്തിച്ച് ഗെലോട്ട്, കുതിരക്കച്ചവട നീക്കങ്ങൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക പൊലീസ് സംഘത്തെ ചുമതലപ്പെടുത്തിയതായി അറിയിച്ചു.
കർണാടക, മധ്യപ്രദേശ് എന്നിവയ്ക്കു പിന്നാലെ രാജസ്ഥാനിലും ബിജെപി അട്ടിമറി നീക്കം നടത്തുകയാണ്. സ്വതന്ത്രരടക്കമുള്ള ഭരണപക്ഷ എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എഐസിസി പ്രതിനിധികളായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവരുമായി ജയ്പുരിൽ രാഷ്ട്രീയ സ്ഥിതിഗതികൾ ചർച്ച ചെയ്ത ഗെലോട്ട് പിന്നീട് മൂവർക്കുമൊപ്പം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണു കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.
ഒരാൾ പോലും പാർട്ടി വിട്ടുപോകില്ലെന്നും 2 രാജ്യസഭാ സീറ്റിലും കോൺഗ്രസ് അനായാസം ജയിക്കുമെന്നും സച്ചിൻ പറഞ്ഞു. പാർട്ടിയിൽ ആശയക്കുഴപ്പങ്ങളില്ല. സ്വതന്ത്രന്മാരും തങ്ങളുടെ സ്ഥാനാർഥിക്കു വോട്ട് ചെയ്യും.– അദ്ദേഹം പറഞ്ഞു. ഒരാൾ പോലും പാർട്ടി വിട്ടുപോകില്ലെന്നും 2 രാജ്യസഭാ സീറ്റിലും കോൺഗ്രസ് അനായാസം ജയിക്കുമെന്നും സച്ചിൻ പറഞ്ഞു. പാർട്ടിയിൽ ആശയക്കുഴപ്പങ്ങളില്ല. സ്വതന്ത്രന്മാരും തങ്ങളുടെ സ്ഥാനാർഥിക്കു വോട്ട് ചെയ്യും.– അദ്ദേഹം പറഞ്ഞു.
ALSO READ: സൗദിയില് കോവിഡ് കേസുകളിൽ വൻ വർദ്ധനവ്; മരണം 893 ആയി
റിസോർട്ടിൽ ഭരണപക്ഷ എംഎൽഎമാരുമായി ഗെലോട്ടും സച്ചിനും കൂടിക്കാഴ്ച നടത്തി. ഒറ്റക്കെട്ടായി നിൽക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ നിർദേശം വേണുഗോപാൽ കൈമാറി. ഗെലോട്ടും സച്ചിനും തമ്മിൽ തർക്കമാണെന്ന വ്യാജ പ്രചാരണം അഴിച്ചുവിടുന്ന ബിജെപിയുടെ ഗൂഢനീക്കങ്ങൾ ഫലം കാണില്ലെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments